»   » റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍

റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോളിവുഡിലെ കോമഡി മാസ്‌റ്റേഴ്‌സ് എന്ന് വിശേഷിപ്പിയ്ക്കാവുന്നവരാണ് റാഫി മെക്കാര്‍ട്ടിന്‍മാര്‍. പുതുക്കോട്ടയിലെ പുതുമണവാളനില്‍ തുടങ്ങിയ ഇവരുടെ വിജയരഥം ചെന്നെത്തി നില്‍ക്കുന്നത് ചൈനാ ടൗണിലാണ്.

ലാലിനൊപ്പം ജയറാം ദിലീപ്, കാവ്യ, പൂനം ബജ്‌വഎന്നിവര്‍ അണിനിരന്ന ചൈന ടൗണ്‍ ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത വിജയം നേടിയിരുന്നു. ഒരിയ്ക്കല്‍ കൂടി ലാല്‍ ചിത്രമൊരുക്കാനുള്ള ശ്രമത്തിലാണ് റാഫി മെക്കാര്‍ട്ടിന്‍മാര്‍.

ചൈന ടൗണ്‍ പോലെ ഹാസ്യത്തിന് മുന്‍തൂക്കം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷാവസാനത്തോടെ ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജും ജയസൂര്യയും നായകരാവുന്ന മുംബൈ ദോസ്തിന്റെ തിരക്കഥാരചനയിലാണ് റാഫി മെക്കാര്‍ട്ടിന്‍മാര്‍. നവാഗതനായ ഫസല്‍ സംവിധാനം ചെയ്യുന്ന മുംബൈ ദോസ്തിന്റെ ചിത്രീകരണം മെയില്‍ ആരംഭിയ്ക്കും.

English summary
Rafi Mekkartin their announced their next project with Mohanlal which will also be a hilarious comedy entertainer that will start by the end of this year

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam