»   » രേവതി വീണ്ടും ക്യമാറയ്‌ക്കുപിന്നില്‍

രേവതി വീണ്ടും ക്യമാറയ്‌ക്കുപിന്നില്‍

Posted By:
Subscribe to Filmibeat Malayalam
Revathy
നടിയെന്ന നിലയിലും സംവിധായികയെന്ന നിലയിലും പേരെടുത്ത രേവതി വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രത്തില്‍ അമിതാബ്‌ ബച്ചന്‍ അഭിനയിക്കുന്നുണ്ടെന്നാണ്‌ അറിയുന്നത്‌. ജസ്റ്റ്‌ ആപ്‌ കേ ലിയേ എന്നാണ്‌ ചിത്രത്തിന്റെ പേര്‌.

ബിഗ്‌ബിയെ കൂടാതെ രവീണ ടണ്ഡനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്‌. ഏറെ നാളുകള്‍ക്കു ശേഷം രവീണ നായികയായി തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്‌. 2006ന്‌ ശേഷം രവീണ ഒറ്റ ചിത്രത്തിലും അഭിനയിച്ചിട്ടില്ല. സ്‌ക്രിപ്‌റ്റ്‌ വായിച്ച്‌ ഇഷ്ടപ്പെട്ട രവീണ നായികയാവാമെന്ന്‌ സമ്മതിക്കുകയായിരുന്നുവത്രേ.

അമിതാഭ്‌ അഭിനയിക്കുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. മിത്ര്‌ മൈ ഫ്രണ്ട്‌ എന്ന ചിത്രത്തിലൂടെയാണ്‌ രേവതി സംവിധാന രംഗത്തെത്തിയത്‌. അവസാനം സംവിധാനം ചെയ്‌ത സല്‍മാന്‍ ഖാന്‍, അഭിഷേക്‌ ബച്ചന്‍ ശില്‍പ ഷെട്ടി എന്നിവരഭിനയിച്ച ഫിര്‍ മിലേംഗെ എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു.

മിതൃ മൈ ഫ്രണ്ടിലൂടെ നടി ശേഭനയ്‌ക്ക്‌ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്തായാലും ബോളിവുഡിലെ പതിവ്‌ ചിട്ടവട്ടങ്ങളെ പൊളിച്ചെഴുതുന്ന ചിത്രമായിരിക്കും ജസ്റ്റ്‌ ആപ്‌ കെ ലിയേ എന്നാണ്‌ കരുതുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam