»   » പുതിയ ഗെറ്റപ്പുമായി റിമ കല്ലിങ്കല്‍

പുതിയ ഗെറ്റപ്പുമായി റിമ കല്ലിങ്കല്‍

Posted By:
Subscribe to Filmibeat Malayalam
Rima Kallingal
സിബി മലയിലിന്റെ പുതിയ ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലെത്തുകയാണ് റിമ കല്ലിങ്കല്‍.

സിബി മലയിലിന്റെ ചിത്രങ്ങളായ അപൂര്‍വ്വരാഗവും വയലിനും ബോക്‌സ്ഓഫീസില്‍ വിജയം നേടിയില്ലെങ്കിലും അതിലൂടെ ആസിഫ് അലി എന്ന യുവതാരം ജനശ്രദ്ധ നേടി. ഉന്നമെന്ന ചിത്രത്തിലും ആസിഫ് ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചിത്രത്തിലെ തന്റെ കഥാപാത്രം തീര്‍ത്തും വ്യത്യസ്തമായ ഒന്നായിരിക്കുമെന്ന് റിമ പറയുന്നു. തന്റെ അപ്പിയറന്‍സില്‍ മാത്രമല്ല, കഥാപാത്രത്തിലും ഏറെ പുതുമയുണ്ടെന്ന്‌ റിമ.

റിമ നായികയാവുന്ന ചിത്രത്തില്‍ മര്‍ഡര്‍ 2 എന്ന ചിത്രത്തിലൂടെ പ്രശസ്തനായ മലയാളി പ്രശാന്ത് നാരായണനും ഒരു പ്രധാന വേഷത്തിലെത്തുന്നു. നെടുമുടി വേണു, ശ്വേത മേനോന്‍, ചിത്ര അയ്യര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഡേവിഡ് കച്ചപ്പള്ളിയാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. അജയന്‍ വിന്‍സന്റ് ക്യാമറയൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം ജോണ്‍ പി വര്‍ക്കിയാണ്. തിരുവോണ ദിനം ചാലക്കുടിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

English summary
Rima Kallingal has gone for an all new look for Sibi Malayil’s new film Unnam. Says Rima: “Yes I have a new look for the character I play in Sibi sir’s new film Unnam. It is something totally different from my earlier looks.”

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam