റിങ്‌ടോണ്‍ കണ്ട് തിയറ്റര്‍ തല്ലിപ്പൊളിച്ചു

പടം കണ്ട് സഹികെട്ട പ്രേക്ഷകര്‍ തിയറ്ററിലെ സീറ്റുകള്‍ കുത്തികീറുക മാത്രമല്ല, തിയറ്ററിന് പുറത്തെ ജനാലച്ചില്ലുകളും തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറുബോറന്‍ ചിത്രം കണ്ട് ക്ഷമ കെട്ടാണ് തങ്ങള്‍ ഈ അതിക്രമം കാട്ടിയതെന്നാണ് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരിയ്ക്കുന്നത്..
പടം മോശമായതിന് പാവം സിനിമാ തിയറ്റര്‍ ഉടമയാണ് പ്രേക്ഷകരുടെ പരാക്രമം നേരിടേണ്ടി വന്നതെന്ന് ചുരുക്കം. എന്തായാലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് തിയറ്ററുടമ യുവാക്കള്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്.


Click it and Unblock the Notifications











