»   » റോബിന്‍ഹുഡ്‌ -ബോക്‌സ്‌ ഓഫീസ്‌ ദുരന്തം?

റോബിന്‍ഹുഡ്‌ -ബോക്‌സ്‌ ഓഫീസ്‌ ദുരന്തം?

Posted By: Super
Subscribe to Filmibeat Malayalam

ജോഷി-പൃഥ്വിരാജ്‌ ടീമിന്റെ റോബിന്‍ഹുഡ്‌ ബോക്‌സ്‌ ഓഫീസില്‍ മൂക്കുകുത്തുന്നു. ആദ്യ വാരത്തില്‍ 92 ലക്ഷത്തിന്റെ വമ്പന്‍ ഇനീഷ്യല്‍ കളക്ഷനുമായി പ്രദര്‍ശനം തുടങ്ങിയ ചിത്രം രണ്ടാഴ്‌ച പിന്നീടുമ്പോള്‍ കളക്ഷനില്‍ വന്‍ഇടിവാണ്‌ നേരിടുന്നത്‌.

വന്‍ താരസാന്നിധ്യവും ജോഷിയുടെ സംവിധാനവും ചിത്രത്തെക്കുറിച്ച് അമിത പ്രതീക്ഷകള്‍ പ്രേക്ഷകരില്‍ വളര്‍ത്തിയിരുന്നു. പ്രിന്റും പബ്ലിസിറ്റിയുമടക്കം 4.5 കോടി മുടക്കിയ റോബിന്‍ഹുഡ്‌ എഴുപതോളം തിയറ്ററുകളിലാണ്‌ റിലീസ്‌ ചെയ്‌തത്‌. എന്നാല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന അവതരണവും ദുര്‍ബലമായ ക്ലൈമാക്‌സുമെല്ലാം റോബിന്‍ഹുഡിന്‌ പാരയായി. എടിഎം മോഷണം വിശ്വസനീയമായ രീതിയില്‍ അവതരിപ്പിയ്‌ക്കാന്‍ കഴിയാഞ്ഞതും ചിത്രത്തിന്റെ വീക്ക്‌ പോയിന്റുകളിലൊന്നായി. പൃഥ്വി-നരേന്‍ തുടങ്ങിയവരുടെ താരസാന്നിധ്യമാണ്‌ ചിത്രത്തിന്‌ ഒരാഴ്‌ചയെങ്കിലും ഭേദപ്പെട്ട കളക്ഷന്‍ നേടിക്കൊടുത്തത്.

റിലീസിങ്‌ സെന്ററുകളില്‍ നിന്ന്‌ കൂടിയാല്‍ രണ്ടേകാല്‍ കോടി കളക്ഷന്‍ നേടാന്‍ കഴിയുന്ന ചിത്രത്തിന്റെ സാറ്റലൈറ്റ്‌-ഓവര്‍സീസ്‌ റേറ്റുകള്‍ നിര്‍മാതാവിന്‌ ഒന്നരക്കോടി കൂടി നേടിക്കൊടുക്കും. ഇതെല്ലാം കൂട്ടിയാലും പിന്നെയും വലിയൊരു തുക നിര്‍മാതാവിന്‌ നഷ്ടം വരുമെന്നാണ്‌ വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. പുതിയ മുഖത്തിന്റെ വിജയം റോബിന്‍ഹുഡില്‍ ആവര്‍ത്തിയ്‌ക്കാനും അതുവഴി സൂപ്പര്‍സ്റ്റാര്‍ പട്ടം ഉറപ്പിയ്‌ക്കാനുമുള്ള പൃഥ്വിയുടെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടി കൂടിയാണ്‌ ചിത്രത്തിന്റെ പരാജയം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam