»   » സായ്‍കുമാറിന്റെ മാടായി സുരേന്ദ്രന്‍

സായ്‍കുമാറിന്റെ മാടായി സുരേന്ദ്രന്‍

Posted By:
Subscribe to Filmibeat Malayalam
Sai Kumar
കണ്ണൂരിലെ രാഷ്ട്രീയസംഭവങ്ങള്‍ വിഷയമാക്കി ഹരിദാസ് കേശവന്‍ സംവിധാനം ചെയ്യുന്ന വീണ്ടും കണ്ണൂര്‍ എന്ന ചിത്രത്തില്‍ സായ്‍കുമാര്‍ മാടായി സുരേന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയന്റേതിന് സമാനമായ കഥാപാത്രമാണ് സിനിമയിലെ മാടായി സുരേന്ദ്രന്‍ എന്നാണ് സൂചന. അണികളുടെ ശക്തമായ പിന്തുണയും ഉറച്ച മനോഭാവവുമുള്ള നേതാവായിട്ടാണ് സായ്‍കുമാര്‍ വേഷമിടുന്നത്.

കഥാപാത്രത്തിന്റെ വിജയത്തിനായി തന്റെ രൂപഭാവങ്ങില്‍പ്പോലും മാറ്റം വരുത്താനായി തയ്യാറെടുക്കുകയാണ് സായ്. 1997ല്‍ പുറത്തുവന്ന കണ്ണൂര്‍ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായിട്ടാണ് വീണ്ടും കണ്ണൂര്‍ എന്ന പുതിയ ചിത്രം വരുന്നത്. റോബിന്‍ തിരുമലയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

ആദ്യത്തെ ചിത്രത്തില്‍ മനോജ് കെ ജയനായിരുന്നു നായകന്‍. എന്നാല്‍ പുതിയ ചിത്രത്തില്‍ ബാലയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കരിവള്ളൂര്‍ വിശ്വന്‍ എന്നാണ് ബാലയുടെ കതാപാത്രത്തിന്റെ പേര്.

വീണ്ടും കണ്ണൂരിന്റെ ജോലികള്‍ നവംബര്‍ 1ന് ദില്ലിയില്‍ തുടങ്ങും. ആഗ്ര, രാജസ്ഥാന്‍, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകള്‍. കെയ്‌പോണ്‍ ഫിലിംസിന്റെ ബാനറില്‍ നാസര്‍ തിരൂര്‍ ആണ് വീണ്ടുംകണ്ണൂര്‍ നിര്‍മ്മിക്കുന്നത്.

കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, റിസബാവ, മാമുക്കോയ, അഗസ്റ്റിന്‍, സാദിക്, ബാബുരാജ്, കലാശാല ബാബു, കൊച്ചുപ്രേമന്‍, ജാഫര്‍ ഇടുക്കി, ടിനി ടോം, ടോണി എന്നിവരും വീണ്ടും ചിത്രത്തിലുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam