For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോക്‌സ്ഓഫീസ് നോമ്പിന്റെ ആലസ്യത്തില്‍

  By Ajith Babu
  |

  ഒരു ദോശ കഴിയ്ക്കാന്‍ കയറി., പക്ഷേ കിട്ടിയത് അസ്സല്‍ ബിരിയാണി.... സാള്‍ട്ട് ആന്റ് പെപ്പര്‍ കണ്ടുവന്ന ഏതോ ഒരു പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ!! പ്രേക്ഷകന് ലഭിയ്ക്കുന്ന ഈ അനുഭവം തന്നെയാണ് ഒരു മാസം പിന്നിട്ടിട്ടും സാള്‍ട്ട് ആന്റ് പെപ്പറിനെ ബോക്‌സ് ഓഫീസില്‍ പ്രിയങ്കരമാക്കി നിര്‍ത്തുന്നത്.

  ലാല്‍, ബാബുരാജ്, ശ്വേത, ആസിഫ് അലിയും മൈഥി, വിജയരാഘവന്‍ ഇവരൊക്കെ തട്ടുകടയിലെ കൊതിയൂറും വിഭവങ്ങള്‍ പോലെ പ്രേക്ഷകരുടെ മനം കീഴടക്കി കഴിഞ്ഞു. എന്തിന് അവിയല്‍ ബാന്‍ഡിന്റെ ആനക്കള്ളനെന്ന അടിപൊളി ഗാനം പോലും ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതായി തുടരുകയാണ്.

  വേറിട്ട രീതയില്‍ കഥ പറഞ്ഞ തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്‌ക്കരനും ദിലീപ് നായരും സംവിധായകന്‍ ആഷിക് അബുവുമാണ് സിനിമയുടെ വിജയശില്‍പികള്‍. ചെറിയ ബജറ്റില്‍ തീര്‍ത്ത ചിത്രം ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായി ബോക്‌സ് ഓഫീസില്‍ തുടരുകയാണ്.

  ഹോളിവുഡില്‍ നിന്നെത്തിയ ആള്‍ക്കുരങ്ങുകളുടെ കഥപറയുന്ന റൈസ് ഓഫ് ദി പ്ലാനറ്റ് ഓഫ് ദി ഏപ്‌സാണ് വിജയകരമായി പ്രദര്‍ശനം തുടരുന്ന മറ്റൊരു ചിത്രം. മൃഗവും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ കഥ ഭംഗിയായി പറയുന്ന ചിത്രം സ്‌പെഷ്യല്‍ ഇഫ്കടുകളാല്‍ സമ്പന്നമാണ്. പരിണാമം വിപ്ലവത്തിലേക്കെന്നൊരു ടാഗ് ലൈന്‍ കൊണ്ട തന്നെ സിനിമയുടെ കഥ സംവിധായകന്‍ റൂപ്പര്‍ട്ട് യാറ്റ് വെളിപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലൊട്ടാകെ ആദ്യ ആഴ്ചയില്‍ 5.9 കോടി രൂപ നേടാന്‍ ചിത്രത്തിനായി. ജെയിംസ് ഫ്രാന്‍കൊയും സ്ലംഡോഗ് ഫെയിം ഫ്രീഡ പിന്റ്റോയും കേരളത്തിലും വന്‍വിജയം നേടുകയാണ്.

  റംസാന്‍ നോമ്പുകാലം മോളിവുഡ് ബോക്‌സ് ഓഫീസിലും പ്രതിഫലിയ്ക്കുന്നു. പ്രേക്ഷകരുടെ വരവ് കുറഞ്ഞതോടെ സിനിമകളുടെ പ്രിന്റുകളെല്ലാം പെട്ടിയില്‍ തന്നെ വിശ്രമിയ്ക്കുകയാണ്. ഇനി റംസാനും ഓണത്തോടും അനുബന്ധിച്ചേ നല്ല സിനിമകളെല്ലാം തിയറ്ററുകളിലെത്തൂ.

  അതേസമയം പ്രേക്ഷകരുടെ ക്ഷമ പരീക്ഷിയ്ക്കുന്ന നുണക്കഥയെന്ന ചിത്രം പ്രധാന സെന്റുകളില്‍ നിന്നെല്ലാം മാറിക്കഴിഞ്ഞു. തമിഴ്‌നടന്‍ വിവേക്, സുരാജ്, ജഗതി തുടങ്ങിയ ഹാസ്യതാരങ്ങളുടെ കോപ്രായവുമായെത്തിയ സിനിമ രണ്ട് ദിവസം കൊണ്ടാണ് വീണത്. മോഹന്‍ലാലിന്റെ ആദ്യകാല സൂപ്പര്‍ഹിറ്റ് 'നിന്നിഷ്ടം എന്നിഷ്ടംത്തിന്റെ രണ്ടാംഭാഗമെന്ന പേരില്‍ വന്ന സിനിമയ്ക്കും ചെറുചലനം പോലും സൃഷ്ടിയ്ക്കാനായില്ല.

  English summary
  The surprise hit of the year, Salt N’ Pepper did extremely well in its fifth week and can be considered as best week for the film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X