ശ്യാമപ്രസാദിന്റെ അരികെയില്‍ സംവൃത

സംവൃത തന്നെയാണ് അരികെയില്‍ അഭിനയിക്കുന്നകാര്യം വെളിപ്പെടുത്തിയത്. ദിലീപും സംവൃതയും മംമ്തയും അവതരിപ്പിക്കുന്ന വേഷങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അഗ്നിസാക്ഷി, അകലെ, ഒരേ കടല്‍, ഇലക്ട്ര തുടങ്ങിയ ചിത്രങ്ങളിലൂടെ ഗൗരവമുള്ള പ്രമേയങ്ങള്‍ അവതരിപ്പിച്ച ശ്യാമപ്രസാദിന്റെ റൊമാന്റിക് കോമഡിയാണ് അരികെ.
ശ്യാമപ്രസാദ് ചിത്രത്തിന്റെ ഭാഗമാവുകയെന്നത് കരിയറിലെ വലിയ നേട്ടങ്ങളില്‍ ഒന്നായികാണുന്നുവെന്നും താനതിന്റെ ത്രില്ലിലാണെന്നും സംവൃത പറയുന്നു. ഇതാദ്യമായിട്ടാണ് ശ്യാപ്രസാദിന്റെ ചിത്രത്തില്‍ സംവൃത അഭിനയിക്കുന്നത്.
ഇപ്പോള്‍ ആസിഫ് അലി നായകനാകുന്ന അസുരവിത്ത് എന്ന ചിത്രമാണ് സംവൃത നായികയായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. മമ്മൂട്ടി-സുരേഷ് ഗോപി എന്നിവര്‍ അഭിനയിക്കുന്ന കിങ് ആന്റ് കമ്മീഷണറിലും സംവൃത നല്ലൊരു റോള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
samvritha arike dileep shyamaprasad Mamta director സംവൃത അരികെ ദിലീപ് ശ്യാമപ്രസാദ് സംവിധായകന് നടി മംമ്ത


Click it and Unblock the Notifications