»   » ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ ലാലിനൊപ്പം ശരത് കുമാറും

ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ ലാലിനൊപ്പം ശരത് കുമാറും

Posted By:
Subscribe to Filmibeat Malayalam
Mohanlal And Sarath Kumar
പഴശ്ശിരാജയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം എടച്ചേന കുങ്കനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സുപ്രീം സ്റ്റാര്‍ ശരത് കുമാര്‍ ഇനി മോഹന്‍ലാലിനൊപ്പം. വന്‍താര നിരയെ അണിനിരത്തി ജോഷി സംവിധാനം ചെയ്യുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ നിര്‍ണായക പ്രധാന്യമുള്ള ഒരു അതിഥി വേഷം ചെയ്ത് കൊണ്ടാവും ശരത് മോഹന്‍ലാലിനൊപ്പം ഒന്നിയ്ക്കുക.

ലാലിന് പുറമെ സുരേഷ് ഗോപി, മനോജ് കെ ജയന്‍, ദിലീപ്, കാവ്യാ മാധവന്‍, തിലകന്‍, ഇന്നസെന്റ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. വമ്പന്‍ മെഗാഹിറ്റായി മാറിയ ട്വന്റി20യ്ക്ക് വേണ്ടി ജോഷിയ്‌ക്കൊപ്പം ഒന്നിച്ച സിബി-ഉദയന്‍മാര്‍ തന്നെയാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് വേണ്ടി തൂലിക ചലിപ്പിയ്ക്കുന്നത്.

കോളിവുഡിലെ ആക്ഷന്‍ താരം അര്‍ജ്ജുന് വേണ്ടി മാറ്റിവെച്ച വേഷമാണ് ശരത് കുമാറിന് ലഭിച്ചതെന്ന് സൂചനയുണ്ട്.തന്റെ അനുമതിയില്ലാതെ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്ന പ്രഖ്യാപനം വന്നതില്‍ അര്‍ജ്ജുന്‍ നീരസം പ്രകടിപ്പിച്ചിരുന്നു. അതിഥി വേഷമാണെങ്കിലും ചിത്രത്തില്‍ ശരത് കുമാറിന് ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam