»   » മമ്മൂട്ടി-ഷാഫി: വെനീസിലെ വ്യാപാരി

മമ്മൂട്ടി-ഷാഫി: വെനീസിലെ വ്യാപാരി

Posted By:
Subscribe to Filmibeat Malayalam
Mammootty
എന്നും വിജയങ്ങള്‍ മാത്രം രുചിച്ച മമ്മൂട്ടി-ഷാഫി കൂട്ടുകെട്ട് വീണ്ടുമൊന്നിയ്ക്കുന്നു. തന്റെ സിനിമകള്‍ക്ക് കൗതുകരമായ പേരുകള്‍ നല്‍കുന്ന ഷാഫി സ്റ്റൈല്‍ ഇത്തവണയും സംവിധായകന്‍ തെറ്റിയ്ക്കുന്നില്ല. ഷേക്‌സ്പിയറിന്റെ ദ മര്‍ച്ചന്റ് ഓഫ് വെനീസില്‍ നിന്നും കടമെടുത്ത് വെനീസിലെ വ്യാപാരിയെന്ന പേരാണ് മമ്മൂട്ടി ചിത്രത്തിന് ഷാഫി നല്‍കിയിരിക്കുന്നത്. എന്നാല്‍ സിനിമയ്ക്ക് ഷേക്‌സ്പിയറിന്റെ കോമഡി-ട്രാജഡി ഡ്രാമയുമായി പേരില്‍ മാത്രമാണ് ബന്ധം. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിലെ ഒരു വ്യാപാരിയുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഇതാണ് വെനീസിലെ വ്യാപാരിയെ ടൈറ്റിലിന്റെ ഐഡിയക്ക് പിന്നില്‍.

തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട് ബോക്‌സ്ഓഫീസ് ഹിറ്റുകള്‍ക്ക് ശേഷം ഇതുനാലാം തവണയാണ് ഷാഫി മമ്മൂട്ടി സഖ്യം വീണ്ടും ഒത്തുചേരുന്നത്. ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയിലായിരിക്കും വെനീസിലെ വ്യാപാരി ഒരുങ്ങുന്നത്. ക്ലാസ്‌മേറ്റ്, സൈക്കിള്‍, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ ഹിറ്റുകളൊരുക്കിയ ജെയിംസ് ആല്‍ബര്‍ട്ടിന്റെ ആദ്യത്തെ മമ്മൂട്ടി ചിത്രമായിരിക്കും ഇത്.

ഒന്നരപതിറ്റാണ്ട് മുമ്പ് മലയാള സിനിമയില്‍ സജീവമായിരുന്ന മുരളി ഫിലിംസിന്റെ തിരിച്ചുവരവിന് ഈ സിനിമ സാക്ഷ്യം വഹിയ്ക്കും. മഴയെത്തും മുമ്പെ, ചമ്പക്കുളം തച്ചന്‍, അഴകിയ രാവണന്‍ എന്നീ സിനിമകളുടെ നിര്‍മാതാക്കളാണ് മുരളി ഫിലിംസ്. ജൂലൈയില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത3ം ഒക്ടോബറില്‍ തിയറ്ററുകളിലെത്തിയ്ക്കാനാണ് പദ്ധതി.

English summary
Director Shafi always selects curious titles for his movies. His new movie is no exemption to this. Titled 'Veneesile Vyaapri' (The Merchant of Venice), the film will have Mammotty in the lead role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam