»   » മനുഷ്യ മൃഗത്തില്‍ ശരത് കുമാര്‍ നായകന്‍

മനുഷ്യ മൃഗത്തില്‍ ശരത് കുമാര്‍ നായകന്‍

Posted By:
Subscribe to Filmibeat Malayalam
Sarath Kumar
പഴശ്ശിരാജയിലൂടെ കരിയറില്‍ പുതുജീവന്‍ ലഭിച്ച ശരത് കുമാര്‍ മലയാളത്തില്‍ കൂടുതല്‍ സജീവമാകുന്നു.
ജോഷിയുടെ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് പൂര്‍ത്തിയാക്കിയ താരം കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ഒരിടത്തൊരു പോസ്റ്റ്മാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുകയാണ്. കോളിവുഡില്‍ തകര്‍ച്ച നേരിടുന്ന സമയത്താണ് ശരത് മലയാളത്തില്‍ സജീവമാകുന്നത്.

മോളിവുഡില്‍ ഉപനായക വേഷങ്ങളിലൂടെ മലയാളത്തില്‍ സാന്നിധ്യമറിയിച്ചു കൊണ്ടിരിയ്ക്കുന്ന ശരതിനെ തേടി ഒരു നായകവേഷമെത്തിയിരിക്കുന്നു.

നടനും സംവിധായകനുമായ ബാബുരാജ് സംവിധാനം ചെയ്യുന്ന മനുഷ്യ മൃഗത്തിലാണ് ശരത് കുമാര്‍ നായകനാവുന്നത്. ചിത്രത്തില്‍ ക്രൈംബ്രാഞ്ച് എസ്പിയുടെ റോളിലാണ് ശരത് അഭിനയിക്കുന്നത്. ബാബുരാജ് തന്നെയാണ് വില്ലന്‍ വേഷം അവതരിപ്പിയ്ക്കുന്നത്.

തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം കിരണ്‍ രാത്തോഡ് നായികയാവുന്ന ചിത്രത്തില്‍ കലാഭവന്‍ മണി, സലീം കുമാര്‍, ജഗതി, അബു സലീം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഏപ്രില്‍ 18ന് പെരുമ്പാവൂരില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam