»   » ശ്വേതയുടെ വരന്‍ വള്ളത്തോളിന്റെ കൊച്ചുമകന്‍

ശ്വേതയുടെ വരന്‍ വള്ളത്തോളിന്റെ കൊച്ചുമകന്‍

Posted By:
Subscribe to Filmibeat Malayalam
Swetha Menon
നടി ശ്വേത മേനോന്‍ വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കവി വള്ളത്തോളിന്റെ ചെറുമകനും മുംബൈയിലെ മാധ്യമപ്രവര്‍ത്തകനുമായ ശ്രീവത്സന്‍ മേനോനാണ് വരന്‍. മെയ് 18ന് വളാഞ്ചേരിയിലെ തറവാട്ടുവീട്ടില്‍ വിവാഹം നടക്കുമെന്നാണ് സൂചന..

അടുത്ത ബന്ധുക്കളെയും ചുരുക്കം ചില സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. ലളിതമായ ചടങ്ങുകളോടെയാകും വിവാഹമെന്നാണ് അറിയുന്നത്.

നേരത്തേ ശ്വേതയുടെ വിവാഹം നിശ്ചയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം രണ്ടുപേരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുകയും ബന്ധം വേണ്ടെന്ന് വെയ്ക്കുകയുമായിരുന്നു. ഇയാള്‍ മലയാളിയായിരുന്നില്ല.

ബോളിവുഡ് താരം ഐശ്വര്യറായിയ്‌ക്കൊപ്പം സൗന്ദര്യമത്സരങ്ങളില്‍ മാറ്റുരച്ചിട്ടുള്ള ശ്വേത കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതോടെയാണ് ശ്രദ്ധേയയാവുന്നത്.

1991ല്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേത മലയാള സിനിമാ രംഗത്ത് എത്തിയത്. പിന്നീട് ദുബായ്, കീര്‍ത്തിചക്ര, പരദേശി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 1997ല്‍ പൃഥ്വി എന്ന ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചു.

പിന്നീട് രണ്ടാംവരവിലാണ് ശ്വേത കാമ്പുള്ള കഥാപാത്രങ്ങളെല്ലാം ചെയ്തത്. പാലേരി മാണിക്യം, പെണ്‍പട്ടണം, കയം തുടങ്ങിയവയും ശ്വേതയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്.

ഭരതന്‍-പത്മരാജന്‍ ടീമിന്റെ ക്‌ളാസിക്കുകളിലൊന്നായ 'രതിനിര്‍വേദ'ത്തിന്റെ റീമേക്കിലാണ് ശ്വേത ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

English summary
Malayalam actress Swetha Menon to enter wed lock. Her groom is Sree Valsan Menon.Sree Valsan who hails from thrissur is grandson of Vallathol Narayana Menon and is working as the editor of a magazine based in Mumbai. The marriage is expected to be held at 18th of this month.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam