»   » തിലകന്റെ അച്ഛന് ഒരാഴ്ചത്തെ സമയം മാത്രം

തിലകന്റെ അച്ഛന് ഒരാഴ്ചത്തെ സമയം മാത്രം

Posted By:
Subscribe to Filmibeat Malayalam
Thilakan
തിലകനെ നായകനാക്കി അലി അക്ബര്‍ സംവിധാനം ചെയ്ത അച്ഛന്‍ എന്ന സിനിമ പ്രദര്‍ശിപ്പിയ്ക്കാന്‍ തിയറ്ററുകള്‍ ലഭിച്ചു. തിയേറ്ററുകള്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് സിനിമയുടെ നിര്‍മാതാവ് മരണംവരെ ഉപവാസം നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വഴങ്ങുകയായിരുന്നു. ഇതൊക്കെയായിട്ടും കടുത്ത നിബന്ധനകളും അവഗണനയുമാണ് അച്ഛന്‍ ഇപ്പോഴും നേരിടുന്നത്.

ജനുവരിന് 14ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ശ്രീ തിയേറ്ററുകളിലാണ് അച്ഛന്‍ റിലീസ് ചെയ്യുന്നത്. ഒരാഴ്ചയാണ് പ്രദര്‍ശന സമയമായി അനുവദിച്ചിട്ടുള്ളത്. കൈരളി തിയറ്ററുകള്‍ക്ക് അനുബന്ധമായുള്ള ശ്രീ തിയറ്ററുകളിലെ സീറ്റിങ് കപ്പാസിറ്റി വളരെക്കുറവാണ്. ഒരാഴ്ചത്തെ പ്രദര്‍ശനസമയം മാത്രം കൂടിയാവുമ്പോള്‍ സിനിമയ്ക്ക് ഇത് തിരിച്ചടിയാവും.

ചിത്രാഞ്ജലി പാക്കേജ് പ്രകാരം ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമ ജനവരി 14 മുതല്‍ സര്‍ക്കാര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ഡ അവസാന നിമിഷം കെ.എസ്.എഫ്.ഡി.സി. അധികൃതര്‍ തിയേറ്ററുകള്‍ അനുവദിക്കാനാവില്ല എന്ന നിലപാടില്‍ എത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിനിമയുടെ നിര്‍മാതാവായ അലി അക്ബറുടെ ഭാര്യ പ്രക്ഷോഭപരിപാടികള്‍ തീരുമാനിച്ചത്.

ചിത്രാഞ്ജലി പാക്കേജായിട്ടും ഈ സിനിമയ്ക്ക് സബ്‌സിഡി നല്‍കുന്നില്ല. എട്ടു ലക്ഷം രൂപ ചെലവഴിച്ച് പ്രിന്റ് എടുക്കുന്നവര്‍ക്കേ സബ്‌സിഡി നല്‍കൂ എന്നാണ് കെഎസ്എഫ്ഡിസിയുടെ നിലപാട്. തിലകനെ നായകനാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആദ്യ മുതല്‍ക്കെ ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam