»   » സര്‍ക്കാരിനെതിരെ തെരുവ് നാടകം കളിക്കും: തിലകന്‍

സര്‍ക്കാരിനെതിരെ തെരുവ് നാടകം കളിക്കും: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
തൊഴില്‍ നിഷേധത്തിന് പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് തെരുവ് നാടകം കളിച്ച് സര്‍ക്കാരിന്റെ തൊലി ഉരിയിക്കുമെന്ന് നടന്‍ തിലകന്‍. നാലു മാസമായി താന്‍ നേരിടുന്ന തൊഴില്‍ നിഷേധത്തെക്കുറിച്ച് മുഖ്യമന്ത്രിയോടും സാംസ്‌കാരിക മന്ത്രിയോടും പരാതിപ്പെട്ടിട്ടും യാതൊരു പരിഹാരവുമുണ്ടാക്കിയിട്ടില്ല. ഇതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അവിഹിതമായി ഒന്നും ചെയ്തുതരണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ല. തൊഴില്‍ ചെയ്ത് ജീവിക്കാന്‍ അവസരമുണ്ടാക്കണം. അത് മാത്രമാണ് താന്‍ ആവശ്യപ്പെടുന്നത്.

മമ്മൂട്ടി ചിത്രമായ 'പോക്കിരി രാജയുടെ' റിലീസിങ് തടസ്സപ്പെട്ടപ്പോള്‍ സാംസ്‌കാരിക വകുപ്പ് ഉടന്‍ ഇടപെട്ടത് ദുരൂഹമാണ്. എന്നാല്‍ ജനാധിപത്യത്തില്‍ ചിലരോട് മാത്രം സ്‌നേഹം കാണിക്കുന്നത് ശരിയല്ലെന്ന് തിലകന്‍ പറഞ്ഞു.

പണക്കാര്‍ക്ക് പകരം പാവപ്പെട്ടവരെയാണ് വളര്‍ത്തേണ്ടത്, കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യേണ്ടതും അതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്‌റ്റേജില്‍ നാടകം കളിച്ചു വളര്‍ന്നവനാണ് താന്‍. മുമ്പ് അടിയന്തരാവസ്ഥ കാലത്ത് സര്‍ക്കാരിനെതിരെ നാടകം കളിച്ചിട്ടുണ്ട്.

ബുധനാഴ്ച സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിലേക്ക് തന്നെ വിളിക്കാത്തതില്‍ സാംസ്‌കാരിക വകുപ്പ് ഉത്തരം പറയണമെന്നും തിലകന്‍ ആവശ്യപ്പെട്ടു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam