»   » ട്വന്റി20ക്ക്‌ സെഞ്ച്വറി

ട്വന്റി20ക്ക്‌ സെഞ്ച്വറി

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമാ താരങ്ങളുടെ ഒത്തൊരുമ വിളിച്ചോതിയ ട്വന്റി20 100ാം ദിനം പിന്നിടുന്നു. മലയാള സിനിമയിലെ ഒട്ടെല്ലാ താരങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തി താരസംഘടനയായ അമ്മ നിര്‍മ്മിച്ച ഈ സിനിമ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ പുതിയ ചരിത്രം തന്നെ കുറിച്ചു.

അമേരിക്കയും ഗള്‍ഫിലുമുള്‍പ്പെടെ നൂറിന്‌ മേല്‍ തിയറ്ററുകളില്‍ റിലീസ്‌ ചെയ്‌ത ചിത്രം നൂറാം ദിനം പിന്നിടുമ്പോഴും പത്തോളം കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്‌. റിലീസ്‌ ചെയ്‌ത്‌ 13 ആഴ്‌ച പിന്നിട്ടപ്പോള്‍ 20 കോടിയോളം ചിത്രം വാരിക്കൂട്ടിയിട്ടുണ്ട്‌. അവശകലാകാരന്‍മാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ട്വന്റി20 താരസംഘടനയായ അമ്മയുടെ പണപ്പെട്ടി നിറച്ചു കഴിഞ്ഞു.

അമ്മക്ക്‌ വേണ്ടി സിനിമയെടുത്ത ദിലീപിനും 67ഓളം താരങ്ങളെ അണിനിരത്തി സിനിമയൊരുക്കിയ ജോഷിക്കും എക്കാലത്തും അഭിമാനിയ്‌ക്കാവുന്ന നേട്ടമാണ്‌ ട്വന്റിയുടെ വന്‍വിജയം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam