»   » അറബിയും വ്യാപാരിയും ക്രിസ്മസിലേക്ക്

അറബിയും വ്യാപാരിയും ക്രിസ്മസിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Venicile Vyapari
മലയാള സിനിമയിലെ സമസ്ത മേഖലകളെയും സമരം ബാധിച്ചതോടെ റിലീസിന് തയാറായ സൂപ്പര്‍താരങ്ങളുടേതടക്കമുള്ള സിനിമകള്‍ വന്‍ പ്രതിസന്ധിയില്‍. നവംബര്‍ 11ന് റിലീസ് പ്രഖ്യാപിച്ചിരുന്ന മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരിയും ലാലിന്റെ അറബിയും ഒട്ടകവും ഇനി അടുത്തൊന്നും തിയറ്ററുകളിലെത്തില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

സമരം ഉടന്‍ തീര്‍ന്നില്ലെങ്കില്‍ ഈ രണ്ട് ചിത്രങ്ങളും ക്രിസ്മസിനെ റിലീസുണ്ടാവുകയുള്ളൂ. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സിനിമ സമരം അടുത്തൊന്നും അവസാനിയ്ക്കില്ലെന്നാണ് സൂചന. സാധാരണയായി നവംബര്‍ മൂന്നാം വാരം മുതല്‍ ക്രിസ്മസ് വരെയുള്ള കാലത്ത് വലിയ സിനിമകളൊന്നും റിലീസ് ചെയ്യാറില്ല. ശബരിമല സീസണ്‍, ക്രൈസ്തവരുടെ നോമ്പുകാലം, കുട്ടികളുടെ പരീക്ഷ തുടങ്ങിയവ കണക്കിലെടുത്താണിത്.

വ്യാപാരിയും അറബിയും മമ്മൂട്ടിയുടേയും ലാലിന്റെയും ക്രിസ്മസ് സിനിമകളായി തിയറ്ററുകളിലെത്താനെ ഈ സാഹചര്യത്തില്‍ സാധ്യതയുള്ളൂ. കോടികള്‍ മുടക്കിയ സിനിമകള്‍ പെട്ടിയില്‍ തന്നെ വിശ്രമിയ്ക്കുന്നത് നിര്‍മാതാക്കള്‍ക്ക് കനത്ത ബാധ്യതയുണ്ടാക്കുമെന്നും വ്യക്തമായിട്ടുണ്ട്. സിനിമ റിലീസ് ചെയ്താല്‍ തന്നെ ഇനി മുടക്കുമുതല്‍ തിരിച്ചുകിട്ടാനുള്ള സാധ്യത മാത്രമാണുള്ളതെന്ന് പ്രിയന്‍ ചിത്രത്തിന്റെ നിര്‍മാതാവ് പറയുന്നു.

അതേസമയം സിനിമ നിര്‍മാണവും സ്തംഭിച്ച സാഹചര്യത്തില്‍ സൂപ്പര്‍താരങ്ങളുടെ തന്നെ കിങ് ആന്റ് കമ്മീഷണറും കാസനോവയും 2012 ജനുവരിയിലേക്ക് നീളുമെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്.

English summary
The on-going strike in various sectors of the Malayalam film industry has pushed the release date of new films to Christmas! Every section of the industry- production, distribution and exhibition is on some strike or other. Unless the Kerala government steps in, the current impasse cannot be sorted out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam