twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അശോക്കുമാര്‍: ആറ് ദശകം നീണ്ട അഭിനയജീവിതം

    By Staff
    |

    അശോക്കുമാര്‍: ആറ് ദശകം നീണ്ട അഭിനയജീവിതം

    ഒരു പക്ഷേ ഹിന്ദി ചലച്ചിത്ര ലോകത്ത് അധികമാര്‍ക്കും അവകാശപ്പെടാനാവാത്ത അത്രയും നീണ്ട അഭിനയജീവിതമായിരുന്നു അശോക് കുമാറിന്റേത്. ആറ് ദശകങ്ങളോളം അശോക്കുമാര്‍ ഹിന്ദി സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു. അതിനിടയില്‍ വൈവിധ്യമുളള ഒട്ടേറെ കഥാപാത്രങ്ങളെയാണ് ഹിന്ദി സിനിമാ ലോകത്തെ ഈ അതികായന്‍ അവിസ്മരണീയമാക്കിയത്.

    1936ലാണ് അശോക്കുമാറിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ജീവന്‍ നവ്യ എന്ന ചിത്രത്തിലൂടെ. എണ്‍പതുകളുടെ അവസാനം വരെ നീണ്ടു ആ അഭിനയ ജീവിതം. പിന്നീട് ആരോഗ്യകരമായ കാരണങ്ങളാല്‍ ചലച്ചിത്ര മേഖലയില്‍ നിന്നും പിന്മാറുകയായിരുന്നു അദ്ദേഹം.

    ബോംബെ ടാക്കീസില്‍ ഒരു ലബോട്ടറി അസിസ്റന്റായി ജോലി ചെയ്യുമ്പോള്‍ അശോക് കുമാറിന് വെള്ളിതിര ഒരു സ്വപ്നം പോലുമായിരുന്നില്ല. ബോംബെ ടാക്കീസിന്റെ ഉടമസ്ഥനായ ഹിമാന്‍ഷു റായിയാണ് അശോക്കുമാറിനെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ജീവന്‍ നവ്യ എന്ന ചിത്രത്തിലെ നായകവേഷം റായി അശോക്കുമാറിന് വാഗ്ദാനം ചെയ്തു.അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ അചുത് കെനിയ എന്ന ചിത്രമാണ് അശോക്കുമാറിനെ പ്രശസ്തനാക്കുന്നത്.

    അശോക്കുമാറിന്റെ അഭിനയ ജീവിതത്തില്‍ മൂന്ന് ഘട്ടങ്ങളുണ്ട്. നായികമാരെ ആകര്‍ഷിക്കുന്ന റോമിയോ വേഷങ്ങളാണ് അശോക് കുമാര്‍ ആദ്യകാലത്ത് ചെയ്തിരുന്നത്. അശോക് കുമാര്‍ -ദേവികാ റാണി, അശോക് കുമാര്‍-ലീലാ ചിട്നിസ് ജോടികളുടെ ചിത്രങ്ങള്‍ അക്കാലത്ത് യുവാക്കളുടെ ഹരമായിരുന്നു. ഇസത് (1937), സാവിത്രി (1937), കംഗന്‍ (1939), ബന്ദന്‍ (1940)തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അശോക്കുമാര്‍ എന്ന കാമുകനായിരുന്നു ആകര്‍ഷണകേന്ദ്രം.

    അമ്പതുകളാവുമ്പോഴേക്കും ഇത്തരം വേഷങ്ങളില്‍ നിന്ന് അശോക് കുമാര്‍ മാറിനടക്കാന്‍ തുടങ്ങി. മഹല്‍ (1949), സംഗ്രാം (1950), സമാധി (1950) തുടങ്ങിയ ത്രില്ലര്‍ ചിത്രങ്ങള്‍ അശോക്കുമാറിന് വീരപരിവേഷം നല്‍കുന്നതായിരുന്നു. ഇതേ കാലത്താണ് അശോക് കുമാര്‍ സിനിമക്കു വേണ്ടി ഗാനങ്ങള്‍ ആലപിച്ചുതുടങ്ങിയത്. മെം ബന്‍ കി ചിടിയ, നാ ജാനെ കിഥര്‍ ആജ് മേരി നാവോ ചലി രെ എന്നീ തുടങ്ങിയ ഗാനങ്ങള്‍ അക്കാലത്തെ സിനിമാ പ്രേക്ഷകരുടെ ചുണ്ടുകളില്‍ തത്തികളിച്ചവയായിരുന്നു.

    അറുപതുകളില്‍ അശോക് കുമാറിന്റ അഭിനയ ജീവിതം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. മമത (1966), ഹതെ ബസാരെ (1967) തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ അശോക് കുമാറിലെ അഭിനയപ്രതിഭയുടെ പുതിയ തലങ്ങള്‍ പ്രകടിപ്പിക്കുന്നതായിരുന്നു.

    എണ്‍പതുകളുടെ അവസാനത്തോടെ ചലച്ചിത്രത്തില്‍ നിന്നും അശോക് കുമാര്‍ പിന്‍വാങ്ങിതുടങ്ങി. ഹം ലോഗ് പോലുള്ളടെലിവിഷന്‍ സീരിയലുകളിലൂടെ അദ്ദേഹം ഒരു ടിവി പേഴ്സണാലിറ്റിയായി. തൊണ്ണൂറുകളുടെ പകുതിയോടെ ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം അത്തരം പരിപാടികളില്‍ നിന്നും പിന്മാറി.

    1988ലെ ദാദാസാഹെബ് ഫാല്‍ക്കേ അവാര്‍ഡ് അടക്കം നീണ്ട അഭിനയ ജീവിതത്തിനിടയില്‍ അശോക് കുമാറിനെ തേടിയെത്തിയത് വിവിധ ബഹുമതികളാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X