»   » വരുമോ നീലച്ചിത്രങ്ങളുടെ സുവര്‍ണകാലം?

വരുമോ നീലച്ചിത്രങ്ങളുടെ സുവര്‍ണകാലം?

Posted By:
Subscribe to Filmibeat Malayalam
വര്‍ഷം 2000. എ ക്ലാസെന്നോ സി ക്ലാസെന്നോ വ്യത്യാസമില്ലാതെ തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന കിന്നാരത്തുമ്പികള്‍. കാണികള്‍ ഫിലിം ബോക്സിനൊപ്പം അനുഗമിച്ച നാളുകള്‍. മലയാളത്തിലെ സൂപ്പര്‍താരങ്ങളെ നിഷ്പ്രഭമാക്കി ഒരു നായികയും ഉദിച്ചുയര്‍ന്നു.

ആന്ധ്രയില്‍ ജനിച്ച് കേരളം ഏറ്റെടുത്ത ഷക്കീലയെന്ന നടി, തന്റെ മാംസക്കൊഴുപ്പിന്റെ ഞൊറിവുകളില്‍ മലയാളിയുടെ ചൂടുളള നിശ്വാസങ്ങളെ തളച്ചിട്ടു.

പിന്നെ മലയാളം കണ്ടത് നീലയുടെ ഒരു ലളിത തരംഗമായിരുന്നു. അരക്കെട്ടിന് മുകളില്‍ പൂര്‍ണ നഗ്നരായി നായികമാര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ പഴയ തുണ്ടു യുഗത്തിന് ഏതാണ്ട് അസ്തമയമായി. കെ എസ് ഗോപാലകൃഷ്ണന്‍, ക്രോസ്ബെല്‍റ്റ് മണി തുടങ്ങിയ ആചാര്യന്മാരുടെ ചിത്രങ്ങളില്‍ തിരുകിക്കേറ്റുന്ന ബിറ്റുകളായിരുന്നു അതുവരെ, പ്രേക്ഷകന്റെ രതിമോഹങ്ങള്‍ക്ക് ചൂടു പകര്‍ന്നത്. കാമം കലങ്ങിക്കിടന്ന തന്റെ കണ്ണുകളുടെ കയങ്ങളിലേയ്ക്ക് കാണികളെ വലിച്ചിട്ട സില്‍ക്ക് സ്മിതയെന്ന പ്രതിഭാസത്തിന് ഒറ്റച്ചിത്രത്തിലൂടെ ഷക്കീല നേരവകാശിയായി.

ഷക്കീല, രേഷ്മ, മറിയ, ബാബിലോണ, അല്‍ഫോണ്‍സ, ബിന്ദു, സിന്ധു എന്നിങ്ങനെ എത്രയോ പേരുകള്‍. നഗ്നമാറുകളുമായി അവര്‍ തീയേറ്ററുകള്‍ അടക്കി വാണപ്പോള്‍ തിരശീലയില്‍ എരിഞ്ഞമരാന്‍ വെമ്പുന്ന ഈയാംപാറ്റകളായി പ്രേക്ഷക ലോകം പറന്നടുത്തു. നിര്‍മ്മാതാക്കളുടെയും തീയേറ്റര്‍ ഉടമകളുടെയും മനസും കീശയും നിറഞ്ഞു.

കോടാമ്പക്കത്തെ വാടക വീടുകളില്‍ മലയാള സിനിമയുടെ സുവര്‍ണകാലം പിറന്നു. മിന്നല്‍ വേഗത്തില്‍ തിരക്കഥകള്‍ പിറന്നു. ഒരേ വീട്, ഒരേ കട്ടില്‍, ഒരേ നായികാ നായകന്മാര്‍. ഒരേ ചലനങ്ങള്‍, ഭാവങ്ങള്‍. പക്ഷേ, അത് തുറന്നിട്ട ചലച്ചിത്ര വിപണി വലുതായിരുന്നു.

തീയേറ്ററില്‍ കാണിക്കാത്ത ശേഷം ഭാഗങ്ങള്‍ ഇന്റര്‍നെറ്റിലെ പോണ്‍ സൈറ്റുകളില്‍ നിരന്നപ്പോള്‍ സിനിമയ്ക്ക് വേറൊരു വിപണിയായി.

സോനയെപ്പോലുളളവര്‍ എന്തിനും തയ്യാറായി സിനിമാ ലോകത്തേയ്ക്ക് കടന്നു വരുമ്പോള്‍, പൊലിഞ്ഞു പോയ സുവര്‍ണകാലത്തിന്റെ സ്മരണകള്‍ അയവിറക്കുന്ന പ്രേക്ഷകരുണ്ട്. നിര്‍മ്മാതാക്കളും. കാലം നീലയുടെ നിര്‍വചനങ്ങള്‍ മാറ്റിയെഴുതിയപ്പോള്‍ സദാചാരത്തിന്റെ അതിരുകള്‍ പലതും മാഞ്ഞു പോയി. ഇന്റര്‍നെറ്റിലെ ഹൈ ഡോസ് നീലയില്‍ ഞരമ്പു തളര്‍ന്നു കിടക്കുന്ന ഇന്നത്തെ പ്രേക്ഷകന്റെ ചോര തിളപ്പിക്കാന്‍ എത്രവരെ പോകേണ്ടി വരുമെന്ന ആശങ്കയേ ഉളളൂ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam