»   » കാന്‍സറിനെ പൊരുതി തോല്‍പിച്ചുവെന്ന്: മംമ്ത

കാന്‍സറിനെ പൊരുതി തോല്‍പിച്ചുവെന്ന്: മംമ്ത

Posted By:
Subscribe to Filmibeat Malayalam
Mamta
മംമ്ത മോഹന്‍ദാസ് എന്ന നടി ചലച്ചിത്രലോകത്ത് വളരെ പതുക്കെയാണ് പ്രശസ്തിയിലേയ്ക്കുയര്‍ന്നത്. ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയലോകത്തെത്തിയ മംമ്ത തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യമറിയിച്ചുകഴിഞ്ഞു.

മാത്രമല്ല അഭിനേത്രിമാത്രമല്ല താന്‍ നല്ലൊരു ഗായികകൂടിയാണെന്നകാര്യവും മംമ്ത തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മംമ്തയെക്കുറിച്ച് ചില ഞെട്ടിക്കു്ന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മംമ്ത കാന്‍സര്‍ രോഗബാധിതയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സ്ത്രീകളുടെ ഫാഷന്‍ മാഗസിനായ ജെഎഫ്‍ഡബ്ല്യൂവാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മാസികയുടെ ഏറ്റവും പുതിയ ലക്കത്തിലെ കവര്‍ സ്റ്റോറിയാണ് മംമ്തയുടെ കാന്‍സര്‍ രോഗവും അതില്‍ നിന്നുള്ള അവരുടെ രക്ഷപ്പെടലും.

ആദ്യ ചിത്രത്തില്‍ കാന്‍സര്‍ രോഗിയായി അഭിനയിച്ചു തകര്‍ത്ത മംമ്ത താന്‍ കാന്‍സര്‍ രോഗിയാണെന്ന് തിരിച്ചറിയുന്നത് പൃഥ്വിരാജ് നായകനായ അന്‍വറിന്റെ ഷൂട്ടിങിനിടെയാണ്.

ആരംഭദശയിലായിരുന്നതിനാല്‍ പെട്ടെന്നുതന്നെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞു. റേഡിയേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കു വിധേയയായ മംമ്തയുടെ മനോധൈര്യവും രോഗത്തില്‍നിന്നു രക്ഷപ്പെടാന്‍ സഹായിച്ചുവെന്നാണ് ഫാഷന്‍ മാഗസിനില്‍ പറയുന്നത്.

മലയാളത്തിലെ മറ്റൊരു നടിയും ഈ മാഗസിന്റെ കവറില്‍ കയറിക്കൂടിയിട്ടില്ല. സിനിമയിലും ജീവിതത്തിലും താന്‍ നല്ലൊരു പോരാളിയാണെന്ന് മംമ്ത മോഹന്‍ദാസ് തെളിയിച്ചതാണ് മാഗസിനെ ആകര്‍ഷിച്ചത്.

ഗോസിപ്പുകളുടെയും ഇല്ലാ വാര്‍ത്തകളുടെയും ലോകമായ ചലച്ചിത്രലോകത്തുനിന്നും ഈ രഹസ്യം മമതയ്ക്ക് മറച്ചുവയ്ക്കാന്‍ കഴിഞ്ഞതും വലിയൊരു കാര്യം തന്നെ. ഇപ്പോള്‍ മമത പറയുമ്പോള്‍ മാത്രമാണ് ലോകം ഇക്കാര്യം അറിയുന്നത്.

സിനിമാ താരങ്ങളുടെ ഓരോ ചുവടും പിന്തുടരുന്ന സിനിമാ പത്രപ്രവര്‍ത്തകരില്‍നിന്നു പോലും മറച്ചു വയ്ക്കാന്‍ മംമ്തയ്ക്ക് കഴിഞ്ഞുവെന്നതും അവരുടെ വിജയമാണ്.

അന്‍വറിലെ അവസാന പാട്ടുസീനില്‍ നടിയ്ക്ക് തലമുടി കുറവായിരുന്നു. തന്റെ പുതിയ ഹെയര്‍സ്‌റ്റൈലിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴാണ് ഇത് റേഡിയേഷന്റെ ഫലമായി സംഭവിച്ചതാണെന്നും തനിക്കു കാന്‍സറിന്റെ ആരംഭം ഉണ്ടായിരുന്നതായും നടി വെളിപ്പെടുത്തിയത്. താന്‍ കാന്‍സറിനെ പൊരുതി തോല്‍പ്പിച്ചു എന്നാണ് മംമ്ത പറഞ്ഞത്.

അധികം ശ്രദ്ധിക്കപ്പെടാതെ നിന്നിരുന്ന മംമ്ത ഇപ്പോള്‍ തെന്നിന്ത്യയിലെ പ്രധാന നായികമായി വളര്‍ന്നു കഴിഞ്ഞു. നായികയായും ഗായികയായും കരിയറില്‍ ഒരേ സമയം ഉയര്‍ച്ച കൈവരിക്കുകയാണ് മംമ്തയുടെ ലക്ഷ്യം. ഇന്ന് ഏറ്റവും നന്നായി പിന്നണി പാടുന്ന നായികയായി ഈ മലയാളി സുന്ദരി മാറിക്കഴിഞ്ഞു

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam