»   » ഇമ്മാനുവല്‍ സില്‍ക്സിന്റെ പരാതിയില്‍ മീരയ്ക്ക് പിഴ

ഇമ്മാനുവല്‍ സില്‍ക്സിന്റെ പരാതിയില്‍ മീരയ്ക്ക് പിഴ

Posted By:
Subscribe to Filmibeat Malayalam
Meera Jasmine
നടി മീരാ ജാസ്മിനെതിരെ ഇമ്മാനുവല്‍ സില്‍ക്‌സ് നല്‍കിയ മാനനഷ്ടക്കേസില്‍ തൃശൂര്‍ സബ് കോടതി നടി മീരാ ജാസ്മിന് പിഴ വിധിച്ചു. 2005ല്‍ തൃശൂരിലെ ആമ്പല്ലൂരില്‍ നടന്ന രണ്ടാമത് ഇമ്മാനുവല്‍ അവാര്‍ഡ് നൈറ്റില്‍ അഡ്വാന്‍സ് തുക കൈപ്പറ്റിയിട്ടും മീരാജാസ്മിന്‍ പങ്കെടുക്കാതിരുന്നതിനെതിരെയാണ് കേസ് നല്‍കിയത്. നടി വാഗ്ദാനലംഘനം നടത്തിയെന്നായിരുന്നു തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഇമ്മാനുവല്‍ സില്‍ക്‌സിന്റെ പരാതി.

മാനേജ്‌മെന്റിനു നേരിടേണ്ടിവന്ന മാനഹാനി കണക്കാക്കി അഡ്വാന്‍സ് തുകയടക്കം 1,57,500 രൂപയും കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ ആറ് ശതമാനം പലിശയും കൂടാതെ കോടതി ചെലവായി 16,697 രൂപയും നല്‍കാനാണ് വിധി.

പൗരപ്രമുഖരുള്‍പ്പെടെ 25,000-ത്തോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ മീരാജാസ്മിന്‍ പങ്കെടുക്കാതിരുന്നതു മൂലം ഇമ്മാനുവല്‍ സില്‍ക്‌സ് മാനേജ്‌മെന്റിന് സാമ്പത്തിക നഷ്ടമുള്‍പ്പെടെ പലവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. ഇതേ തുടര്‍ന്ന് അടുത്ത വര്‍ഷങ്ങളില്‍ നടത്താനിരുന്ന അവാര്‍ഡ് നൈറ്റ് ഇമ്മാനുവല്‍ സില്‍ക്‌സ് വേണ്ടെന്ന് വെയ്ക്കുകയും ചെയ്തു.

കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി വാര്‍ത്താക്കുറിപ്പിലൂടെയെങ്കിലും വിശദീകരണം നല്‍കണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും നടി ഇതിന് തയാറായില്ല. തുടര്‍ന്ന് മാനേജ്‌മെന്റ് കേസുമായി മുന്നോട്ട് പോവുകയായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam