»   » അമ്മയും കമല്‍ഹാസനെ ആദരിയ്ക്കുന്നു

അമ്മയും കമല്‍ഹാസനെ ആദരിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Kamal Hassan
ഉലകനായകന്‍ കമല്‍ഹാസനെ കേരള സര്‍ക്കാര്‍ ആദരിച്ചപ്പോള്‍ വേദിയില്‍ നിന്നും മനപൂര്‍വം വിട്ടുനിന്ന താരസംഘടനയായ അമ്മയുടെ മക്കള്‍ക്ക് കേട്ട ചീത്തവിളി ചില്ലറയൊന്നുമല്ല. ലോകം ആദരിയ്ക്കുന്ന നടനോടുള്ള അനാദരവാണ് അമ്മയിലെ അംഗങ്ങള്‍ കാണിച്ചതെന്ന് നാലുപാടു നിന്നും വിമര്‍ശനം ഉയര്‍ന്നത്.

ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പറയാനൊരുങ്ങുകയാണ് അമ്മ. സംഘടനയുടെ ട്രഷറര്‍ ജഗദീഷ് തന്നെയാണ് ഇത്തരമൊരു സൂചന നല്‍കിയത്. കമലിനെ ആദരിയ്ക്കുന്ന ചടങ്ങ് സംപ്രേക്ഷണം ചെയ്തത് ഒരു സ്വകാര്യ ചാനല്‍ മാത്രമായിരുന്നുവെന്നും അതിനാലാണ് അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് ജഗദീഷ് പറയുന്നു.

പരിപാടിയില്‍ പങ്കെടുത്താല്‍ താരങ്ങളും നിര്‍മാതാക്കളും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ ലംഘനമാവുമായിരുന്നു. ഏഷ്യാനെറ്റിലെ 'നമ്മള്‍ തമ്മില്‍' പരിപാടിയുടെ അവതരണത്തിനിടെയാണ് ജഗദീഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എന്തായാലും കമല്‍ഹാസനെ ആദരിയ്ക്കുന്നതിന് വേണ്ടി ഒരു ഗംഭീര സ്വീകരണ ചടങ്ങ് ഒരുക്കാന്‍ അമ്മ തീരുമാനിച്ചു കഴിഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ചടങ്ങ് നടത്തി വിമര്‍ശകര്‍ക്ക് മറുപടി നല്‍കാനാണ് അമ്മയുടെ തീരുമാനം

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam