»   » നമുക്ക് പാര്‍ക്കാന്‍: അനൂപ് മേഘ്‌ന വീണ്ടും

നമുക്ക് പാര്‍ക്കാന്‍: അനൂപ് മേഘ്‌ന വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Meghna - Anoop
ബ്യൂട്ടിഫുളിനുശേഷം അനൂപ്‌മേനോനും മേഘ്‌നരാജും പ്രധാന ഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍. ചിത്രത്തിന്റെ പേര് ധ്വനിപ്പിക്കുന്ന പാര്‍ക്കാനുള്ള ഇടം തന്നെയാണ് ഡോക്ടര്‍ രാജീവിന്റെയും പ്രൈമറി സ്‌ക്കൂള്‍ ടീച്ചറായ ഭാര്യയുടേയും ലക്ഷ്യം.

വീടെന്ന സ്വപ്നത്തിലേക്കുള്ള ഇവരുടെ യാത്രയും അനുബന്ധ സംഭവങ്ങളുമാണ് നമുക്ക് പാര്‍ക്കാന്‍ പ്രമേയവല്‍ക്കരിക്കുന്നത്. വെറ്റിനറി സര്‍ജനായ രാജീവായ് അനൂപ് മേനോനും ഭാര്യയായ് മേഘ്‌നരാജും അഭിനയിക്കുന്നു.

ഡോക്ടര്‍ ലൌവ് എന്ന ചിത്രത്തിനുശേഷം ജിതിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജോയ് തോമസ് ശക്തികുളങ്ങര നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അജി ജോണാണ്. തിരക്കഥ,സംഭാഷണം തയ്യാറാക്കുന്നത് ജയന്‍സുനോജ്.

അഭിനയവും തിരക്കഥയും കടന്ന് ബ്യൂട്ടിഫുളിലൂടെ ഗാനരചനയിലും കഴിവുതെളിയിച്ച അനൂപ് മേനോന്‍ നമുക്ക് പാര്‍ക്കാനില്‍ പാട്ടുകളെഴുതുന്നു. രതീഷ് വേഗയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. സുധീഷ്, ടിനിടോം, ദേവന്‍, ജനാര്‍ദ്ദനന്‍, കലാഭവന്‍ ഷാജോണ്‍, നന്ദു, പാര്‍വ്വതി, ഗീതാവിജയന്‍, കവിയൂര്‍പൊന്നമ്മ, എന്നിവരാണ് മറ്റു താരങ്ങള്‍. ഫെബ്രുവരി പകുതിയോടെ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായ് ചിത്രീകരണം ആരംഭിക്കും.

English summary
After the success of “Beautiful” Anoop Menon and Meghna Raj join hands for new movie titled “Namukku Parkkan”. This family humor film is directed by Aji John. Script writer of the movie is Anoop Menon and music by Ratheesh Vega. Cinematography by Pratheesh.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam