»   » ഐശ്വര്യയും കേറ്റ്‌ വിന്‍സ്‌ലെറ്റും ഒന്നിക്കുന്നു

ഐശ്വര്യയും കേറ്റ്‌ വിന്‍സ്‌ലെറ്റും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Ash And Kate Winslet
രാവണന്‍ ബോക്സ് ഓഫീസില്‍ തകര്‍ന്നെങ്കിലും ഐശ്വര്യയുടെ താരമൂല്യം കുത്തനെ ഉയരുകയാണ്. ബച്ചന്‍ കുടുംബത്തിലെ മരുമകളുടെ പുതിയ വിശേഷം കേട്ടില്ലേ, ഓസ്കാര്‍ ജേത്രി കേറ്റ് വിന്‍സ്ലെറ്റുമൊത്ത് അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ഈ മുന്‍ലോകസുന്ദരി.

തങ്ങള്‍ അംബാസിഡര്‍മാരായ ഒരു ഇന്റര്‍നാഷണല്‍ കോസ്മെറ്റിക് ഉത്പന്നത്തിന്റെ പരസ്യ ചിത്രത്തിന് വേണ്ടിയാണ് താരസുന്ദരികള്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്നിക്കുന്നത്. ഈ മാസമൊടുവില്‍ ഇറ്റലിയിലായിരിക്കും പരസ്യം ഷൂട്ട് ചെയ്യുകയെന്ന് ഐശ്വര്യയോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇതാദ്യമായൊന്നുമല്ല ആഷ് ഹോളിവുഡ് താരങ്ങള്‍ക്കൊപ്പം ഒന്നിയ്ക്കുന്നത്. സ്റ്റീവ് മാര്‍ട്ടിന്‍, ജീന്‍ റെനോ, എമിലി മോര്‍ട്ടിമര്‍ എന്നിവര്‍ക്കൊപ്പമെല്ലാം ഐശ്വര്യ ക്യാമറയെ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാല്‍ ടൈറ്റാനിക്കിലൂടെ ലോകമൊട്ടുക്കും ആരാധകരെ നേടിയെടുത്ത കേറ്റിനൊപ്പം അഭിനയിക്കുന്നത് ആഷിനെ ത്രില്ലടിപ്പിച്ചിരിയ്ക്കുകയാണെന്ന് അവരോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam