പൃഥ്വിയുടെ കണക്കുക്കൂട്ടലുകള്‍ തെറ്റുന്നു

ഇങ്ങനെ മോളിവുഡില്‍ മുന്‍നിരയിലെത്തിയ പൃഥ്വിയുടെ കണക്കുകള്‍ പിഴയ്ക്കുകയാണോയെന്ന് ഇപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു.അക്കരപ്പച്ച കണ്ട് മലയാള സിനിമയില്‍ നിന്നും അവധിയെടുത്ത് ബോളിവുഡിലേക്ക് വണ്ടികയറിയത് കാണുമ്പോഴാണ് ഇങ്ങനെയൊരു സംശയമുദിയ്ക്കുന്നത്.
ഹിന്ദിയില്‍ അഭിനയിക്കുന്നതും ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനാവുന്നതുമൊക്കെ നല്ല കാര്യം തന്നെ. എന്നാല്‍ അതിന് വേണ്ടി മലയാള സിനിമയെ കൈവിടണമായിരുന്നോ? ഹിന്ദി ചിത്രമായ അയ്യയ്ക്ക് വേണ്ടി എത്ര പ്രൊജക്ടുകളാണ് പൃഥ്വിരാജ് വേണ്ടെന്നുവച്ചത്.
മല്ലു സിങ്, മുംബൈ പൊലീസ് ഇങ്ങനെ ഷുവര്‍ഹിറ്റ് ഉറപ്പിയ്ക്കാവുന്ന ഒരുപിടി സിനിമകളാണ് പൃഥ്വി ഹിന്ദി ചിത്രത്തിന് വേണ്ടി ഉപേക്ഷിച്ചത്. ഇതെല്ലാം ഉണ്ണി മുകുന്ദനെപ്പോലുള്ള താരങ്ങള്‍ക്ക് ഒരവസരമായി. നാളെ മലയാളത്തില്‍ പൃഥ്വിയ്ക്ക് ഭീഷണിയായേക്കാവുന്ന താരമായി ഇവരൊക്കെ മാറിയാലും അദ്ഭുതപ്പെടേണ്ടതില്ല.
അടുത്ത പേജില്‍


Click it and Unblock the Notifications