»   » ഷൂട്ടിങിനിടെ ഭാവനയ്ക്ക് പരിക്ക്

ഷൂട്ടിങിനിടെ ഭാവനയ്ക്ക് പരിക്ക്

Posted By:
Subscribe to Filmibeat Malayalam
Bhavana
കന്നഡ ചിത്രത്തിന്റെ ഷൂട്ടിങിനിടെ നടി ഭാവനയ്ക്ക് പരിക്കേറ്റു. കന്നഡയിലെ പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിനെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന 'ജാക്കി' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം.

ബാംഗ്ലൂരില്‍ നിന്ന് 40 കിലോ മീറ്റര്‍ അകലെ ഹൈവെയിലായിരുന്നു സിനിമയുടെ ചിത്രീകരണം. നായകന്‍ പുനീത് ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന ഭാവന യാത്ര ചെയ്യുന്ന രംഗങ്ങളാണ് ഷൂട്ട് ചെയ്തിരുന്നത്.

എതിരെ വരുന്ന ലോറിയില്‍ നിന്നും ഭാവന കരിമ്പന്‍ കഷ്ണം എടുക്കുന്ന രംഗം ചിത്രീകരിയ്ക്കുന്നതിനിടെയാണ് അപകടം. ബൈക്കിന് പിന്നിലിരുന്ന കരിമ്പ് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയും ഭാവനയും പുനിതും റോഡില്‍ വീഴുകയുമായിരുന്നു.

അപകടത്തില്‍ നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് ഭാവന പറഞ്ഞു. റോഡിലാണ് വീണതെങ്കിലും കാര്യമായ മുറിവൊന്നും പറ്റിയിട്ടില്ല. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് താരം ഇപ്പോള്‍ വിശ്രമത്തിലാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam