»   » ബ്ലാക്ക് സ്റ്റാലിയണ്‍ വിജയപാതയില്‍

ബ്ലാക്ക് സ്റ്റാലിയണ്‍ വിജയപാതയില്‍

Posted By:
Subscribe to Filmibeat Malayalam
Black Stallion
വെല്ലുവിളികള്‍ അതിജീവിച്ച് കലാഭവന്‍ മണി-നമിത ടീം ഒന്നിച്ച ബ്ലാക്ക് സ്റ്റാലിയണ്‍ വിജയപാതയില്‍. പ്രിന്റ്-നെറ്റ് മീഡിയകളില്‍ വന്ന പ്രതികൂല അഭിപ്രായങ്ങളെയെല്ലാം മറികടന്നാണ് ബ്ലാക്ക് സ്റ്റാലിയണ്‍ ലാഭത്തിലേക്ക് നീങ്ങുന്നത്. കൃത്യമായ മാര്‍ക്കറ്റിങും തിയറ്റര്‍ റിലീസിനപ്പുറമുള്ള വരുമാനമാര്‍ഗ്ഗങ്ങളും ഫലപ്രദമായി ഉപയോഗിച്ചതാണ് മുടക്കുമുതല്‍ തിരികെ പിടിയ്ക്കാന്‍ ബ്ലാക്ക് സ്റ്റാലിയന്റെ നിര്‍മാതാക്കളെ സഹായിച്ചത്.

നമിതയുടെ ലോഭമില്ലാത്ത മേനിപ്രദര്‍ശനം കൊണ്ട് സമ്പന്നമായ ബ്ലാക്ക് സ്റ്റാലിയണ്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നിര്‍മ്മിച്ചിട്ടുണ്ട്. ലളിതമായൊരു കഥ കൃത്യമായ ഷെഡ്യൂളുകളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലൂടെ സംവിധായകന്‍മാരായ പ്രമോദ് പപ്പന്‍മാരും വിജയത്തില്‍ തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്.

നമിത-ആര്യ എന്നിങ്ങനെയുള്ള വമ്പന്‍ താരങ്ങള്‍ അണിനിരന്ന ബ്ലാക്ക് സ്റ്റാലിയണ്‍ 2.85 കോടിയിലാണ് പൂര്‍ത്തിയായത്. താരതമ്യേന ചെലവ് കുറഞ്ഞ എച്ച്ഡി ക്യാമറയും ചെറിയ ഷൂട്ടിങ് യൂണിറ്റും ചെലവ് പരമാവധി കുറയ്ക്കാന്‍ നിര്‍മാതാക്കളെ സഹായിച്ചു. കേരളത്തില്‍ സാമാന്യം നല്ല ഇനീഷ്യല്‍ കളക്ഷന്‍ ലഭിച്ച ചിത്രം ഹിന്ദിയിലും ഭോജ്പൂരിയിലും മൊഴിമാറ്റാന്‍ നിര്‍മാതാക്കള്‍ ആലോചിയ്ക്കുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam