»   » സല്‍മാന്‍ നികുതിവെട്ടിച്ചിട്ടില്ല

സല്‍മാന്‍ നികുതിവെട്ടിച്ചിട്ടില്ല

Posted By:
Subscribe to Filmibeat Malayalam
Salman
മുബൈ: നാലു കോടി രൂപയുടെ നികുതി വെട്ടിച്ചുവെന്നാരോപിച്ച് നടന്‍ സല്‍മാന്‍ ഖാനെതിരെ ആദായനികുതി വകുപ്പു സല്‍കിയ അപ്പീല്‍ മുബൈ ഹൈക്കോടതി തള്ളി.

2000-2001 കാലയളവിലെ തന്റെ വരുമാനം 9.32 കോടി രൂപയാണെന്നാണ് സല്‍മാന്‍ ആദായ നികുതി വകുപ്പിനെ അറിയിച്ചത്. എന്നാല്‍ ഇതു പുനപരിശോധിച്ച അസസ്സിങ് ഓഫീസര്‍ സല്‍മാന്റെ വരുമാനം 13.61 കോടി രൂപയാണെന്ന് കണ്ടെത്തുകയായിരുന്നു.

ഇതിനെതിരെ സല്‍മാന്‍ ആദായ നികുതി വകുപ്പ് കമ്മീഷണര്‍ക്കു പരാതി നല്‍കി. ഭരണഘടനയുടെ 143(2) വകുപ്പു പ്രകാരം വരുമാനം പരിശോധിക്കുന്നതിനു മുന്‍പ് തനിക്കു നോട്ടീസ് തരണമെന്നും എന്നാല്‍ ആദായ നികുതി വകുപ്പ് അങ്ങനെ
ചെയ്തില്ലന്നുമായിരുന്നു സല്‍മാന്റെ വാദം.

സല്‍മാന്റെ പരാതി പരിഗണിച്ച ആദായ നികുതി വകുപ്പ് കമ്മീഷണര്‍ അദ്ദേഹത്തിനു ഇളവു നല്‍കി. ഇതിനെതിരെ ആദായ നികുതി വകുപ്പ് 2009 ജൂണില്‍ ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലിനു പരാതി നല്‍കി. എന്നാല്‍ അവിടെയും വിധി സല്‍മാനനുകൂലമായിരുന്നു.

ജുണ്‍ 6നു ജസ്റ്റിസ് ജെപി ദേവാധര്‍, ജസ്റ്റിസ് ആര്‍ പി സൊന്‍ദുര്‍ബാല്‍ദോത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ആദായ നികുതി വകുപ്പിനെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിനെ ആദായ നികുതി വകുപ്പ് മുബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആദായ നികുതി വകുപ്പിനു വേണ്ടി അഡ്വക്കേറ്റ് വിമല്‍ ഗുപ്തയും പത്മ ദിവാകറും ഹാജരായി


English summary
The Bombay high court has dismissed an appeal filed by the income tax (I-T) department against actor Salman Khan for alleged tax evasion to the tune of Rs 4 crore.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam