»   » കോക്ക്‌ടെയില്‍ പുതിയ പാറ്റേണില്‍

കോക്ക്‌ടെയില്‍ പുതിയ പാറ്റേണില്‍

Posted By:
Subscribe to Filmibeat Malayalam
Cocktail
പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ സ്ഥിരം എഡിറ്ററായ അരുണ്‍കുമാര്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്ന കോക്ക്‌ടെയ്‌ലിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു. ജയസൂര്യ, അനൂപ് മേനോന്‍, സംവൃത സുനില്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ക്ക് മമ്മൂട്ടിയാണ് ദീപം കൊളുത്തിയത്.

ഒരു വന്‍നഗരത്തിലേക്ക് അപരിചിതരായ മൂന്ന് പേര്‍ എത്തിപ്പെടുന്നതും അവിടെ വെച്ച് അവരറിയാതെ തന്നെ അവരുടെ ജീവിതങ്ങള്‍ പരസ്പരം ബന്ധപ്പെടുന്നതുമാണ് കോക്ക്‌ടെയിലിന്റെ പ്രമേയമെന്ന് സൂചനകളുണ്ട്.

2000ല്‍ പുറത്തിറങ്ങിയ മെക്‌സിക്കന്‍ സംവിധായകന്‍ അലജാന്‍ഡ്രോ ഗോണ്‍സാല്‍വസിന്റെ അമോര്‍സ് പെരോസിലേത് പോലെ വ്യത്യസ്ത കഥകള്‍ സാമാന്തരമായി മുന്നോട്ടുപോവുകയും ക്ലൈമാക്‌സില്‍ ഒന്നിയ്ക്കുകയും ചെയ്യുന്ന ശൈലി തന്നെയാണ് കോക്ക്‌ടെയിലും സ്വീകരിച്ചിരിയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മണിരത്‌നത്തിന്റെ ആയുധഎഴുത്തിലും അല്ലു അര്‍ജ്ജുന്റെ വേദത്തിലുമെല്ലാം ഇതേ പാറ്റേണില്‍ തന്നെയാണ് കഥ പറഞ്ഞിരുന്നത്.

അനൂപ് മേനോന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് ജയസൂര്യയും അനൂപും കൂടി ചേര്‍ന്നാണ്. കൊച്ചി, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളാണ് കോക്ക്‌ടെയിലിന്റെ ലൊക്കേഷനുകള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam