»   » ബ്യാരി വിവാദച്ചുഴിയില്‍

ബ്യാരി വിവാദച്ചുഴിയില്‍

Posted By:
Subscribe to Filmibeat Malayalam
Byari
ദേശീയപുരസ്‌കാരം നേടിയ കെപി സുവീരന്റെ ബ്യാരി വിവാദച്ചുഴിയില്‍. മറാത്തി ചിത്രത്തിനൊപ്പം ഏറ്റവും നല്ല സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ ബ്യാരിയുടെ കഥയെച്ചൊല്ലിയാണ് ആക്ഷേപമുയര്‍ന്നിരിയ്ക്കുന്നത്.

ബ്യാരിയുടെ കഥ തന്റേതാണെന്ന് അവകാശപ്പെട്ട് പ്രശസ്ത കന്നഡ എഴുത്തുകാരി സാറ അബൂബക്കര്‍ രംഗത്തെത്തിയതോടെയാണ് സിനിമ വിവാദങ്ങളില്‍ കുടുങ്ങിയത്. താനെഴുതിയ ചന്ദ്രഗിരി തീരഡല്ലിയെ ആസ്പദമാക്കിയാണ് ബ്യാരിയുടെ തിരക്കഥ തയാറാക്കിയതെന്ന് സാറ അബൂബക്കര്‍ പറയുന്നു.

നോവല്‍ സിനിമയാക്കുന്നതിന്റെ അവകാശം തേടി ബ്യാരിയുടെ നിര്‍മാതാക്കള്‍ സാറയെ സമീപിച്ചിരുന്നു. എന്നാല്‍ ദേശീയ ചലച്ചിത്ര കോര്‍പ്പറേഷനുമായി നേരത്തെ ഉണ്ടാക്കിയ കരാര്‍ മൂലം സാറ ഇതിന് തയാറായിരുന്നില്ല.

ഇതോടെ സംവിധായകനും നിര്‍മാതാക്കളും പ്രൊജക്ടുമായി മുന്നോട്ടുപോവുകയായിരുന്നു. സാറയുടെ നോവലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ബ്യാരി ഒരുക്കിയതെന്ന് സംവിധായകന്‍ കെപി സുവീരനും സമ്മതിച്ചിട്ടുണ്ട്. വരുംദിനങ്ങളില്‍ ഇത് സംബന്ധിച്ചുള്ള വിവാദം കൂടുതല്‍ ചൂടുപിടിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Director K P Suveeran’s Byari, which shared the recently announced National award with a Marathi film, is in the midst of a controversy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X