»   » ഡീസന്റ് പാര്‍ട്ടീസില്‍ ജഗദീഷ് നായകന്‍

ഡീസന്റ് പാര്‍ട്ടീസില്‍ ജഗദീഷ് നായകന്‍

Subscribe to Filmibeat Malayalam

നായകവേഷങ്ങളിലേക്ക് ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ജഗദീഷ്. ലാല്‍ സംവിധാനം ചെയ്യുന്ന ടുഹരിഹര്‍നഗറിലൂടെ നായക റോളുകളിലേക്ക് തിരിച്ചെത്തുന്ന ജഗദീഷ് ഇതിന് പിന്നാലെ മറ്റൊരു ചിത്രത്തില്‍ കൂടി കേന്ദ്ര കഥാപാത്രമാകുന്നു.

എബ്രഹാം ലിങ്കണ്‍ സംവിധാനം ചെയ്യുന്ന ഡീസന്റ് പാര്‍ട്ടീസിലാണ് ജഗദീഷ് നായകനാകനായെത്തുന്നത്. ചിത്രത്തില്‍ കലാഭവന്‍ മണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.

ഒരു കാലത്ത് ജഗദീഷ് ചിത്രങ്ങളുടെ സ്ഥിരം തിരക്കഥാ രചിയതാവായിരുന്ന കലൂര്‍ ഡെന്നീസ് തന്നെയാണ് ഡീസന്റ് പാര്‍ട്ടീസിന്റെയും രചന നിര്‍വഹിയ്ക്കുന്നത്. മേക്കുന്നേല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സലിം കുമാര്‍, നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, ബിജുക്കുട്ടി, മച്ചാന്‍ വര്‍ഗ്ഗീസ് വിജയരാഘവന്‍, ലക്‍ഷ്മി ശര്‍മ, ഊര്‍മ്മിള ഉണ്ണി തുടങ്ങിയവരും അഭിനയിക്കുന്നു.

നിരൂപക പ്രശംസ പിടിച്ചു പറ്റിയ കൃഷ്ണപക്ഷക്കിളികള്‍ എന്ന സിനിമയ്ക്ക് ശേഷം ശേഷം ഏബ്രഹാം ലിങ്കണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡീസന്‍റ്‌ പാര്‍ട്ടീസ്. വെള്ളിത്തിരയിലെ നിലനില്പിന് കച്ചവട ചിത്രങ്ങള്‍ അനിവാര്യമാണെന്ന തിരിച്ചറിവിലാണ് എബ്രഹാം ലിങ്കണ്‍ ഡീസന്റ് പാര്‍ട്ടീസുമായി ഒരുക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos