»   » നിത്യ വീണ്ടും വിലക്കില്‍ കുടുങ്ങി

നിത്യ വീണ്ടും വിലക്കില്‍ കുടുങ്ങി

Posted By:
Subscribe to Filmibeat Malayalam
നടി നിത്യ മേനോന് വീണ്ടും വിലക്ക്. നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്കിന് പിന്നാലെയാണ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ നടിയ്‌ക്കെതിരെ ശിക്ഷണനടപടിയെടുത്തിരിയ്ക്കുന്നത്. നിത്യ അഭിനയിക്കുന്ന ചിത്രങ്ങള്‍ വിതരണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സംഘടന സര്‍ക്കുലര്‍ അയച്ചിട്ടുമുണ്ട്.

ഈ മാസം 6ന് ചേര്‍ന്ന വിതരണക്കാരുടെ യോഗമാണ് നിത്യ അഭിനയിക്കുന്ന സിനിമക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നിത്യ നിലവില്‍ അഭിനയിക്കുന്ന ഉസ്താദ് ഹോട്ടല്‍, ബാച്ചിലര്‍ പാര്‍ട്ടി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് വിലക്ക്.

സിനിമാ നിര്‍മാതാക്കളോട് മോശമായി പെരുമാറി എന്നാരോപിച്ച് നേരത്തെ നിത്യ മോനാന് നിര്‍മാതാക്കള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് 'അമ്മ'യുടെ ആവശ്യപ്രകാരം വിലക്ക് പിന്‍വലിച്ചിരുന്നു. എന്നാലിത് കണക്കിലെടുക്കാതെയാണ് വിതരണക്കാരുടെ സംഘടന നിത്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം നിത്യ അഭിനയിച്ച ചിതങ്ങള്‍ നിശ്ചയിച്ച സമയത്തുതന്നെ പ്രദര്‍ശിപ്പിക്കുമെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും ഉസ്താദ് ഹോട്ടലിന്റെ വിതരണക്കാരായ സെന്‍ട്രല്‍ പിക്‌ചേഴ്‌സും അറിയിച്ചു.

English summary
Actress Nithya Menon who makes to headlines for wrong reasons, is now facing the ire of Malayalam distributors

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam