»   » ഫിലിംസ്റ്റാറിനെ കാണാം ജൂണ്‍ 24 മുതല്‍

ഫിലിംസ്റ്റാറിനെ കാണാം ജൂണ്‍ 24 മുതല്‍

Posted By:
Subscribe to Filmibeat Malayalam
Dileep- Filmstar
ഏറെനാള്‍ നീണ്ടുപോയ ദിലീപിന്റെ ഫിലിംസ്റ്റാര്‍ തിയറ്ററുകളിലേക്ക്. നവാഗതനായ സഞ്ജീവ്‌രാജ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 24നാണ് തിയറ്ററുകളിലെത്തുന്നത്.

കലാഭവന്‍ മണി, തലൈവാസല്‍ വിജയ്, മുക്ത്, രംഭ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമാക്കഥയാണ് പറയുന്നത്. നര്‍മ്മപശ്ചാത്തലത്തില്‍ ആക്ഷനും സസ്‌പെന്‍സും സമാസമം ചേര്‍ത്താണ് സഞ്ജീവ് രാജ് സിനിമയൊരുക്കിയിരിക്കുന്നത്.

രണ്ട് മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ ഉള്‍പ്പെടെ ദിലീപിന്റെ അവസാനത്തെ അഞ്ച് സിനിമകളും ബോക്‌സ്ഓഫീസില്‍ വിജയം കൊയ്തിരുന്നു. വിജയതരംഗം ഫിലിംസ്റ്റാറിലൂടെയും ആവര്‍ത്തിയ്ക്കാമെന്ന പ്രതീക്ഷയിലാണ് ദിലീപ്.

ഫിലിംസ്റ്റാറിന് പിന്നാലെ ജൂലൈ ഒന്നിന് മധു കൈതപ്രം സംവിധാനം ചെയ്ത ദിലീപ് ചിത്രം ഓര്‍മ്മ മാത്രവും തിയറ്ററുകളിലെത്തും.

English summary
After much change of dates, Dileep's movie 'Filmstar' will get to theatres by this June. The movie directed by Sanjeevraj is complete with it production activities and will get to tehatres by the 24th of June

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam