»   » യൗവ്വനത്തിന്റെ കഥയുമായി ചെറുക്കനും പെണ്ണും

യൗവ്വനത്തിന്റെ കഥയുമായി ചെറുക്കനും പെണ്ണും

Posted By:
Subscribe to Filmibeat Malayalam
Cherukkanum Pennum
ഫിലിം ബഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന പുതിയചിത്രമായ ചെറുക്കനും പെണ്ണിന്റെ ഫോട്ടോ ഷൂട്ട് കൊച്ചിയില്‍ നടന്നു.

രതിനിര്‍വ്വേദത്തിലൂടെ പ്രശസ്തനായ ശ്രീജിത്ത് വിജയ് നായകനും എങ്കേയും എപ്പോതും എന്ന തമിഴ്ചിത്രത്തില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ച ദീപ്തി നായികയുമാവുന്ന ചിത്രം രതിയും പ്രണയവും ചേര്‍ന്ന പുതിയകാലത്തിലെ യൗവ്വനത്തിന്റെ കഥ പറയുന്നു.

ഫാഷന്‍ ഫോട്ടോഗ്രാഫര്‍ അര്‍ഷാല്‍ പട്ടാമ്പിയുടെ പുതിയ സ്റ്റുഡിയോ ഫ്ലോറിലാണ് ഫോട്ടോഷൂട്ട് നടന്നത്. ശ്രീജിത്ത് വിജയ്, ദീപ്തി, എന്നിവര്‍ക്കു പുറമെ ചിത്രത്തില്‍ മിഥുനും ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നു.

അപര്‍ണ്ണാ നായര്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് പ്രദീപ്
നായര്‍, രാജേഷ് വര്‍മ്മ എന്നിവരാണ്.

മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് അരുണ്‍ സിദ്ധാര്‍ത്ഥ് സംഗീതം നല്‍കുന്നു. ഛായാഗ്രഹണം എം. മനോജ്, എഡിറ്റിംഗ് ജോണ്‍ കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍.

English summary
Director Pradeep Nair, who won the National Award for his debut film Oridam, has announced his next Malayalam venture, Cherukkanum Pennum (Boy and a girl).

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam