»   » വാനിറ്റി ഫെയര്‍ പിന്‍ അപ്പായി സ്ലംഡോഗിന്റെ കാമുകി

വാനിറ്റി ഫെയര്‍ പിന്‍ അപ്പായി സ്ലംഡോഗിന്റെ കാമുകി

Posted By:
Subscribe to Filmibeat Malayalam

ഓസ്‌ക്കാര്‍ ലക്ഷ്യമിട്ട്‌ കുതിയ്‌ക്കുന്ന സ്ലംഡോഗ്‌ മില്യനയറില്‍ നായികയായി തിളങ്ങിയ ഫ്രൈഡ പിന്റോ വാനിറ്റി ഫെയര്‍ മാഗസിന്‍ മോഡലാകുന്നു.

ലോകപ്രശസ്‌ത ലൈഫ്‌ സ്റ്റൈല്‍ മാസികയായ വാനിറ്റി ഫെയറിന്റെ പിന്‍-അപ്പ്‌ മോഡലായാണ്‌ ഫ്രൈഡ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്‌. അന്‍പതുകളിലെ ഫാഷന്‍ സ്റ്റൈലിലാണ്‌ 24കാരിയായ മുംബൈക്കാരി തിളങ്ങുന്നത്‌.

വീതികുറഞ്ഞ ബ്ലൗസിലും ഷോര്‍ട്‌സിലും ചുവപ്പ്‌ ലിപ്‌സ്റ്റിക്കുമണിഞ്ഞ ഫ്രൈഡയുടെ പിന്‍ അപ്പ്‌ ചിത്രങ്ങള്‍ ഇതിനോടകം ഫാഷന്‍ രംഗത്ത്‌ ശ്രദ്ധേയമായികഴിഞ്ഞു.

വാനിറ്റി ഫെയറിന്റെ മാര്‍ച്ച്‌ ലക്കത്തിലാണ്‌ സ്ലംഡോഗ്‌ കാമുകിയുടെ ഫോട്ടോ ഷൂട്ട്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. വാനിറ്റിയുടെ ഫോട്ടോഷൂട്ടിലൂടെ ഗ്ലാമര്‍ റോളുകള്‍ അഭിനയിക്കാന്‍ തനിയ്‌ക്ക്‌ മടിയില്ലെന്നാണ്‌ താരം നല്‌കുന്ന സന്ദേശം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam