»   » ലക്ഷ്‌മി ശര്‍മ വിവാഹിതയാകുന്നു

ലക്ഷ്‌മി ശര്‍മ വിവാഹിതയാകുന്നു

Posted By:
Subscribe to Filmibeat Malayalam
Lakshmi Sharma
സിനിമാ ലോകത്ത്‌ ഇത്‌ കാല്യാണക്കാലം ഈ വിവാഹസീസണില്‍ മലയാള സിനിമയ്‌ക്ക്‌ നഷ്ടപ്പെട്ടത്‌ ചില്ലറക്കാരെയല്ല. ആദ്യം ഗോപികയും പിന്നീട്‌ കാവ്യയും വിവാഹത്തിലൂടെ ചലച്ചിത്രലോകത്തോട്‌ തല്‍ക്കാലത്തേയ്‌ക്ക്‌ വിടപറഞ്ഞു. മറ്റൊരു പ്രമുഖ നടിയായ നവ്യയും വിവാഹത്തിനൊരുങ്ങുകയാണെന്ന്‌ സൂചയുണ്ട്‌.

ഇപ്പോഴിതാ വീണ്ടും ഒരു നായികയുടെ വിവാഹവാര്‍ത്ത. ബ്ലസിയുടെ പളുങ്ക്‌ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച ലക്ഷ്‌മി ശര്‍മയാണ്‌ അടുത്തതായി വിവാഹത്തിനൊരുങ്ങുന്നത്‌. ആന്ധ്രക്കാരിയായ ലക്ഷ്‌മി അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എന്‍ജീനീയറായ ഒരാളെയാണത്രേ വിവാഹം ചെയ്യുന്നത്‌.

ഏപ്രില്‍ 29ന്‌ ആന്ധ്രയിലെ ദ്വാരക തിരുമല ക്ഷേത്രത്തിലാണ്‌ വിവാഹം. വിവാഹം നിശ്ചയിച്ചശേഷം മറ്റു ചില ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വന്ന ക്ഷണങ്ങള്‍ ലക്ഷ്‌മി ഒഴിവാക്കിയിട്ടുണ്ടത്രേ. വിവാഹശേഷം അഭിനയിക്കുമോയെന്നകാര്യത്തില്‍ ലക്ഷ്‌മിയ്‌ക്കുതന്നെ ഒരു നിശ്ചയവുമില്ലെന്നാണ്‌ അറിയുന്നത്‌.

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ പാകതയുള്ള പക്വത തോന്നിക്കുന്ന ഒരു നടിയെന്നതായിരുന്നു ലക്ഷ്‌മിയുടെ എടുത്തുപറയത്തക്ക സവിശേഷത. ആദ്യം തന്നെ ലക്ഷ്‌മി ചെയ്‌തതും അമ്മവേഷമാണ്‌. എന്നാല്‍ പളുങ്കിന്‌ ശേഷം ഒട്ടേറെ ചിത്രങ്ങളില്‍ ലഷ്‌മി വേഷമിട്ടെങ്കിലും ചിത്രങ്ങളൊന്നും ഏറെ ശ്രദ്ധിക്കപ്പെട്ടില്ല.

എന്നാല്‍ ഒരു താരമെന്ന നിലയില്‍ ലക്ഷ്‌മിയ്‌ക്ക്‌ തിളക്കവും നഷ്ടപ്പെട്ടില്ല. മണിയുടെ കേരള പൊലീസ്‌, നഗരം, ചിത്രശലഭങ്ങളുടെ വീട്‌ എന്നീ ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങളെയാണ്‌ ലക്ഷ്‌മി അവതരിപ്പിച്ചത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam