»   » കുട്ടിസ്രാങ്കിന്റെ പ്രീമിയറിന്‌ മമ്മൂട്ടിയില്ല

കുട്ടിസ്രാങ്കിന്റെ പ്രീമിയറിന്‌ മമ്മൂട്ടിയില്ല

Posted By:
Subscribe to Filmibeat Malayalam

അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാവുമെന്ന്‌ പ്രതീക്ഷിയ്‌ക്കപ്പെടുന്ന കുട്ടിസ്രാങ്കിന്റെ പ്രീമിയര്‍ ഷോയ്‌ക്ക്‌ മമ്മൂട്ടിയുണ്ടാവില്ല. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്‌ത കുട്ടിസ്രാങ്ക്‌ ആഗസ്‌റ്റ്‌ 27 മുതല്‍ സെപ്‌റ്റംബര്‍ 7 വരെ നടക്കുന്ന മോണ്‍ട്രിയല്‍ ഫിലിം ഫെസ്റ്റിവെല്ലിലെ ഗ്രേറ്റ്‌സ്‌ ഫിലിം സെക്ഷനിലാണ്‌ ആദ്യമായി പ്രദര്‍ശിപ്പിയ്‌ക്കുന്നത്‌.

ചിത്രത്തിലെ നായകകഥാപാത്രമായ കുട്ടിസ്രാങ്കിന്‌ ജീവന്‍ പകര്‍ന്ന മമ്മൂട്ടി ഫിലിം ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കില്ലെന്നാണ്‌ അറിയിച്ചിരിയ്‌ക്കുന്നത്‌. ഞാനഭിനയിച്ച സിനിമ ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മികച്ച ചിത്രങ്ങള്‍ക്കൊപ്പം പ്രദര്‍ശിപ്പിയ്‌ക്കുന്നതില്‍ സന്തോഷമുണ്ട്‌. എന്നാല്‍ ചലച്ചിത്ര മേളയില്‍ ഞാന്‍ പങ്കെടുക്കില്ല -മമ്മൂട്ടി പറഞ്ഞു. ഒരു സിനിമയുടെ ഷൂട്ടിങ്‌ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലായതിനാലാണ്‌ ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാത്തതെന്നും താരം വ്യക്തമാക്കി.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ചലച്ചിത്രകാരന്‍മാരായ മമ്മൂട്ടിയും ഷാജി എന്‍ കരുണും ഇതാദ്യമായാണ്‌ ഒന്നിയ്‌ക്കുന്നത്‌.

ഏറെ അംഗീകാരങ്ങളും പുരസ്‌ക്കാരങ്ങളും സ്വന്തമാക്കുമെന്ന്‌ കരുതപ്പെടുന്ന കുട്ടിസ്രാങ്കില്‍ മമ്മൂട്ടി ഒരു ബോട്ട്‌ ഡ്രൈവറുടെ വേഷത്തിലാണ്‌ അഭിനയിക്കുന്നത്‌. റിലയന്‍സിന്റെ ബിഗ്‌ പിക്‌ചേഴ്‌സ്‌ നിര്‍മ്മിച്ച കുട്ടിസ്രാങ്ക്‌ ഒക്ടോബറില്‍ തിയറ്ററുകളിലെത്തുമെന്നാണ്‌ സൂചന.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam