»   » മമ്മൂട്ടിയുടെ വെബ്‌സൈറ്റിന് നേരെ സൈബര്‍ ആക്രമണം

മമ്മൂട്ടിയുടെ വെബ്‌സൈറ്റിന് നേരെ സൈബര്‍ ആക്രമണം

Posted By:
Subscribe to Filmibeat Malayalam
Actor Mammootty's website was hacked Sunday by a Saudi Arabian hacker.
നടന്‍ മമ്മൂട്ടിയുടെ വെബ്‌സൈറ്റിന് നേരെ ഹാക്കര്‍ ആക്രമണം. അജ്ഞാതന്റെ ആക്രമണത്തില്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം പാടേ നിലച്ചു.

സൗദി അറേബ്യയില്‍ നിന്നുള്ള ഹാക്കര്‍ വെബ്‌സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തു എന്ന മട്ടിലുള്ള സന്ദേശമായിരുന്നു മമ്മൂട്ടിയുടെ വെബ്‌സൈറ്റ് തുറക്കുമ്പോള്‍ ഹോം പേജ് ആയി ലഭ്യമാകുന്നത്. ഷൂര്‍ എന്നുള്ള പേരാണു ഹാക്കര്‍ ഉപയോഗിച്ചിരിക്കുന്നത്.

സാധാരണഗതിയില്‍, ഹാക്കിങ് സാധ്യമല്ലാത്ത വിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചിരുന്നതായിമമ്മൂട്ടി പറഞ്ഞു. എന്നാല്‍ ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം ഭേദിച്ചാണു ഹാക്കിങ് നടത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ വെബ്‌സൈറ്റ് പഴയ നിലയിലാക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചതായി മമ്മൂട്ടി അറിയിച്ചു.

വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 'അണ്ടര്‍ മെയിന്റനന്‍സ്' എന്ന സന്ദേശമാണ് ഇപ്പോള്‍ വെബ്‌സൈറ്റ് തുറക്കുമ്പോള്‍ ലഭിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam