»   » ഭഗവാന്‍ അവതരിക്കുന്നു

ഭഗവാന്‍ അവതരിക്കുന്നു

Subscribe to Filmibeat Malayalam
Lal in Bhagavan
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഭഗവാന്‍ വ്യാഴാഴ്‌ച പുറത്തിറങ്ങുന്നു. വെറും 17 മണിക്കൂര്‍ കൊണ്ട്‌ പൂര്‍ത്തിയാക്കി റക്കോര്‍ഡിട്ട ചിത്രം എന്നതാണ്‌ ഭഗവാന്റെ ഏറ്റവും വലിയ സവിശേഷത. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രമാണിത്‌.

ഒറ്റ ലൊക്കേഷനില്‍ ആറു സെറ്റുകളിട്ടാണ്‌ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ഭഗവാന്‍ 17 മണിക്കൂര്‍കൊണ്ട്‌ ചിത്രീകരിച്ചത്‌. ഡോക്ടര്‍ ബാലഗോപാല്‍ എന്ന കഥാപാത്രത്തെയാണ്‌ മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.

ഒരു ആശുപത്രിയില്‍ നടക്കുന്ന തീവ്രവാദി ആക്രമണവും അതിനെതിരെയുള്ള ഡോക്ടര്‍ ബാലഗോപാലിന്റെ ചെറുത്തുനില്‍പ്പുമാണ്‌. ഭഗവാന്റെ പ്രമേയം. പ്രശസ്‌ത തമിഴ്‌ നടനായ ബാലാജിയാണ്‌ ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.

ബ്ലാക്ക്‌, ഫോട്ടോഗ്രാഫര്‍ എന്നീ ചിത്രങ്ങളിലും ബാലാജി അഭിനയിച്ചിട്ടുണ്ട്‌. ലക്ഷ്‌മിഗോപാലസ്വാമിയാണ്‌ ചിത്രത്തിലെ നായിക. തീവ്രവാദത്തിനെതിരെ ശക്തമായ സന്ദേശം നല്‍കുന്ന ഒരു ചിത്രമാണിത്‌.

പ്രശാന്ത്‌ മാമ്പുള്ളിയാണ്‌ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചത്‌. ആറോളം കാമറകള്‍ ഉപയോഗിച്ച സിനിമയുടെ ഛായാഗ്രഹണത്തിന്‌ മേല്‍നോട്ടം നല്‍കിയത്‌ ലോകനാഥനാണ്‌. അരുണ്‍ മൂവീസിന്റെ ബാനറില്‍ പികെ ചന്ദ്രനാണ്‌ ചിത്രം നിര്‍മ്മിച്ചത്‌. ട

ഗിരീഷ്‌ പുത്തഞ്ചേരി, വയലാര്‍ ശരത്‌ചന്ദ്രവര്‍മ, അനില്‍ പനച്ചൂരാന്‍, രാജീവ്‌ ആലുങ്കല്‍, ജോഫി തരകന്‍, സിജു തുറവൂര്‍, മുരുകന്‍ കാട്ടാക്കട തുടങ്ങിയവരാണ്‌ ചിത്രത്തിലെ ഗാനരചയിതാക്കള്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam