»   » വടക്കുനോക്കിയന്ത്രം കന്നഡത്തിലേക്ക്‌

വടക്കുനോക്കിയന്ത്രം കന്നഡത്തിലേക്ക്‌

Subscribe to Filmibeat Malayalam
Honey Rose
തന്നെക്കാള്‍ നിറവും പൊക്കവുമുള്ള ഭാര്യയെ സംശയിച്ച തളത്തില്‍ ദിനേശന്‍ വീണ്ടും അതിര്‍ത്തി കടക്കുന്നു. മലയാളത്തില്‍ വന്‍വിജയം കൊയ്‌ത ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം ഇത്തവണ കന്നഡ സ്‌ക്രീനിലേക്കാണ്‌ പോകുന്നത്‌. നഞ്ചഗുഡു നഞ്ചുണ്ട' എന്ന പേരില്‍ നിര്‍മ്മിയ്‌ക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്‌ ശ്രീനിവാസ പ്രസാദയാണ്‌.

ശ്രീനിവാസന്‍ ജീവന്‍ പകര്‍ന്ന തളത്തില്‍ ദിനേശനെ കന്നഡയില്‍ രവിശങ്കറാണ്‌ അവതരിപ്പിയ്‌ക്കുന്നത്‌. മലയാളിയായ ഹണിറോസ്‌ ആണ്‌ പാര്‍വതിയുടെ വേഷത്തിലെത്തുന്നത്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

വിനയന്‍ സംവിധാനം ചെയ്‌ത ബോയ്‌ഫ്രണ്ടിലൂടെ വെള്ളിത്തിരയിലെത്തിയ ഹണിറോസ്‌ മോളിവുഡില്‍
ഏറെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തമിഴില്‍ തരംഗമാകാന്‍ കഴിഞ്ഞു. നഞ്ചഗുഡു നഞ്ചുണ്ട' തനിക്ക്‌ കന്നഡയിലും താരപദവി നേടിത്തരുമെന്നാണ്‌ ഹണിയുടെ പ്രതീക്ഷ.

വടക്കുനോക്കി യന്ത്രം തമിഴില്‍ ദിണ്ടിഗല്‍ സാരഥി എന്ന പേരില്‍ റീമേയ്‌ക്ക്‌ ചെയ്‌തപ്പോഴും വന്‍വിജയം നേടിയിരുന്നു. മലയാളി താരമായ കാര്‍ത്തികയും കരുണയുമാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam