»   » ഇവര്‍ വിവാഹിതരായാലില്‍ നവ്യയും

ഇവര്‍ വിവാഹിതരായാലില്‍ നവ്യയും

Posted By:
Subscribe to Filmibeat Malayalam
Navya Nair
നവ്യ നായര്‍ വീണ്ടും സിനിമാ നടിയാകുന്നു. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രത്തിലാണ്‌ നവ്യ സിനിമ നടിയുടെ വേഷമണിയുന്നത്‌.

ഇതിന്‌ മുമ്പ്‌ രാജസേനന്റെ ഇമ്മിണി നല്ലൊരാള്‍ എന്ന ചിത്രത്തിലും നവ്യ നടിയായി അഭിനയിച്ചിട്ടുണ്ട്‌. ജയസൂര്യ, ഭാമ, സംവൃത സുനില്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ നവ്യ ഒരു ഗാനരംഗത്തിലും അഭിനയിക്കുന്നുണ്ട്‌.

ജയസൂര്യ അവതരിപ്പിയ്‌ക്കുന്ന നായകകഥാപാത്രമായ വിവേക്‌ കാണുന്ന സ്വപ്‌നത്തിലൂടെയാണ്‌ നവ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. പക്വതയെത്താത്ത യുവാവ്‌ വിവാഹം ചെയ്‌താലുണ്ടാകുന്ന പൊല്ലാപ്പുകളാണ്‌ ഇവര്‍ വിവാഹിതരായാലിന്റെ പ്രമേയം.

നവ്യയും ജയസൂര്യയും ചേര്‍ന്ന്‌ അഭിനയിക്കുന്ന ഗാനരംഗത്തിനും ഏറെ പ്രത്യേകതകളുണ്ട്‌. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത 'രാക്കുയിലിന്‍ രാഗസദസ്സ്‌' എന്ന ചിത്രത്തില്‍ യേശുദാസ്‌ ആലപിച്ച 'പൂമൂഖ വാതിക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന' എന്ന്‌ തുടങ്ങുന്ന ഗാനമാണ്‌ ഇവര്‍ വിവാഹിതരായാലില്‍ ഉപയോഗിക്കുന്നത്‌. തീര്‍ന്നില്ല, അന്ന്‌ യേശുദാസ്‌ ആലപിച്ച ഗാനം ഇന്ന്‌ പാടുന്നത്‌ യേശുദാസിന്റെ മകന്‍ വിജയ്‌ യേശുദാസാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam