»   » നയന്‍സ് ആദ്യമായി കന്നഡത്തില്‍

നയന്‍സ് ആദ്യമായി കന്നഡത്തില്‍

Subscribe to Filmibeat Malayalam
Nayantara
നയന്‍സിന്റെ പ്രശസ്തി അതിര്‍ത്തികളും ഭാഷകളും കടന്ന് പരക്കുകയാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ച നയന്‍സ് ഇനി ചുവട് വെയ്ക്കുന്നത് സാന്റല്‍വുഡിലേക്കാണ്. കന്നഡത്തിലെ തന്റെ ആദ്യസിനിമയ്ക്കുള്ള കരാറില്‍ താരം ഒപ്പുവെച്ചു കഴിഞ്ഞു.

സാന്റല്‍വുഡ് സൂപ്പര്‍ സ്റ്റാര്‍ ഉപേന്ദ്ര നായകനും സംവിധായകനും ആകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലില്‍ തുടങ്ങും. റോക്ക് ലൈന്‍ വെങ്കടേഷ് നിര്‍മ്മിയ്ക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ലണ്ടന്‍-ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരിയ്ക്കുന്നത്.

ബാലകൃഷ്ണ നായകനാവുന്ന സിംഹ എന്ന തെലുങ്ക് ചിത്രത്തിന്റെ സെറ്റിലാണ് നയന്‍സിപ്പോള്‍. ഈ മാസം 21ന് തിയറ്ററുകളിലെത്തുന്ന ബോഡിഗാര്‍ഡ് വമ്പന്‍ ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് താരം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam