»   » പ്രഭുദേവയും നയന്‍താരയും ഗുരുവായൂരില്‍

പ്രഭുദേവയും നയന്‍താരയും ഗുരുവായൂരില്‍

Posted By:
Subscribe to Filmibeat Malayalam
തെന്നിന്ത്യന്‍ സിനിമാതാരവും സംവിധായകനുമായ പ്രഭുദേവ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. നടി നയന്‍താര ഒപ്പമുണ്ടായിരുന്നെങ്കിലും ക്ഷേത്രത്തില്‍ പ്രവേശിയ്ക്കാതെ കാറില്‍ത്തന്നെ ഇരുന്നു.

ഗുരുവായൂരില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. ഇതിനാലാണ് നയന്‍സ് പ്രഭുദവേയ്ക്ക് ഒപ്പം ക്ഷേത്രദര്‍ശനത്തിന് പോകാതിരുന്നത്. ബുധനാഴ്ച രാവിലെ ശീവേലിക്കുശേഷമാണ് പ്രഭുദേവ ദര്‍ശനം നടത്തിയത്. ഗുരുവായൂരപ്പന് കദളിക്കുല സമര്‍പ്പിച്ച് പ്രസാദം വാങ്ങിയാണ് മടങ്ങിയത്.

മുന്‍ഭാര്യ റംലത്തില്‍നിന്ന് ഈ മാസമാദ്യമാണ് പ്രഭുദേവ വിവാഹമോചനം നേടിയത്. ഇതിനോടൊപ്പം നയന്‍സ് സിനിമയോട് വിടപറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തെലുങ്ക് ചിത്രമായ ശ്രീരാമ രാജ്യത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം നയന്‍സ് പൊട്ടിക്കരഞ്ഞത് ഇതുകൊണ്ടാണെന്നും പറയപ്പെടുന്നു. മറ്റു പൊല്ലാപ്പുകളൊന്നും ഇല്ലാത്ത സ്ഥിതിയ്ക്ക് അധികം വൈകാതെ വിവാഹം നടക്കുമെന്നാണ് അറിയുന്നത്.

English summary
South Indian actor and director Prabhu Deva and his lover Nayantara visited the famous Sri Krishna temple in Guruvayur,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam