»   » ഓണം റിലീസുകള്‍ക്ക് തണുത്ത പ്രതികരണം

ഓണം റിലീസുകള്‍ക്ക് തണുത്ത പ്രതികരണം

Posted By:
Subscribe to Filmibeat Malayalam
Onam Movies
ഓണം-റംസാന്‍ സീസണില്‍ തീയേറ്ററുകളിലെത്തിയ മലയാളം ചിത്രങ്ങള്‍ക്ക് പൊതുവേ തണുത്ത പ്രതികരണം. ഓണ ചിത്രങ്ങളായ തോജാഭായ് ആന്‍ഡ് ഫാമിലി, പ്രണയം, സെവന്‍സ്, ഡോക്ടര്‍ ലവ്, ഉലകം ചുറ്റും വാലിബന്‍, എന്നിവയ്ക്ക് ബോക്‌സ്ഓഫീസിനെ പിടിച്ചു കുലുക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം അജിത്ത് നായകനായ മങ്കാത്തയ്ക്ക് കേരളത്തിലെ തീയേറ്ററുകളില്‍ ചലനങ്ങള്‍ സൃഷ്ടിയ്ക്കാന്‍ കഴിഞ്ഞു. തിരുവന്തപുരത്തും പാലക്കാട്ടും മാത്രമാണ് ആദ്യം ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ സെപ്തംബര്‍ ഒന്‍പതോടെ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രദര്‍ശനം തുടങ്ങിയ ഈ അജിത്ത് ചിത്രം ഇതുവരെ 60 ലക്ഷം രൂപ വാരിക്കഴിഞ്ഞു. തിരുവനന്തപുരത്തും പാലക്കാട്ടും എറണാകുളത്തും മങ്കാത്തയ്ക്ക് മറ്റ് മലയാളം ചിത്രങ്ങള്‍ക്ക് ലഭിച്ചതിനേക്കാള്‍ സ്വീകാര്യത നേടാനായി.

വീണ്ടും തീയേറ്ററുകളിലെത്തിയ 3ഡി ചിത്രം മൈഡിയര്‍ കുട്ടിച്ചാത്തനും നല്ല പ്രതികരണമാണ് ലഭിച്ചത്. കുടുംബ പ്രേക്ഷകരെ തീയേറ്ററിലെത്തിയ്ക്കാന്‍ കഴിഞ്ഞുവെന്നതാണ് കുട്ടിച്ചാത്തനെ വിജയത്തിലേയ്ക്ക് നയിച്ചത്.

ആഗസ്ത് 31ന് തീയേറ്ററുകളിലെത്തിയ ബ്ലസിയുടെ പ്രണയമാണ് ഫെസ്റ്റിവെല്‍ സീസണില്‍ തീയേറ്ററുകളിലെത്തിയ മറ്റൊരു ചിത്രം. ലാല്‍-ബ്ലസി കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തിന് ബോക്‌സ്ഓഫീസില്‍ പ്രതീക്ഷിച്ചയത്ര വിജയം നേടാനായില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആഗസ്ത് 30ന് തീയേറ്ററുകളിലെത്തിയ പൃഥ്വിരാജ് ചിത്രം തേജാഭായ് ആന്‍ഡ് ഫാമിലിയ്ക്ക് ആദ്യ ദിവസം ഗംഭീര വരവേല്‍പ്പ് ലഭിച്ചെങ്കിലും തുടര്‍ന്ന് തകര്‍ന്നടിയുകയായിരുന്നു. എന്നാല്‍ ഓണത്തിന് മുന്‍പേ തീയേറ്ററുകളിലെത്തിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ വിജയഗാഥ തുടരുന്നു.

English summary
The festival season Ramzan- Onam Box-Office has been a bit of a dampener for Malayalam film industry. All the four new releases Teja Bhai & Family(Aug 30), Pranayam(Aug 31), Sevenes (Sep8), Dr Love (Sep 9) and Ulagam Chuttum Valiban (Sep 9) has received only lukewarm reception at the Kerala box-office.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam