»   » ഗ്ലാമര്‍ എത്രവേണമെങ്കിലും ആകാം: പത്മപ്രിയ

ഗ്ലാമര്‍ എത്രവേണമെങ്കിലും ആകാം: പത്മപ്രിയ

Posted By:
Subscribe to Filmibeat Malayalam
Padmapriya
ബ്ലസ്സിയുടെ മമ്മൂട്ടിച്ചിത്രമായി 'കാഴ്ച'യിലൂടെ അരങ്ങേറ്റം കുറിയ്ക്കുമ്പോള്‍ പത്മപ്രിയയെന്ന നടിയെക്കുറിച്ച് ആരും ഇത്രയൊന്നും കരുതിയിരുന്നില്ല.

ചിത്രത്തിലെ പ്രശംസപിടിച്ചുപറ്റിയെങ്കിലും മലയാളത്തില്‍ വീണ്ടും പത്മപ്രിയയ്ക്ക് കിട്ടിയത് അടക്കവും ഒതുക്കവുമുള്ള റോളുകളായിരുന്നു. തമിഴിലെ അരങ്ങേറ്റ ചിത്രമായ തവമായ് തവമിരുന്തേന്‍ എന്ന ചിത്രത്തിലും സ്ഥിതി മാറിയില്ല. അവിടെയും അയല്‍ക്കാരിപ്പെണ്‍കുട്ടിയെന്ന ഇമേജുമായാണ് പത്മ കടന്നുവന്നത്.

എന്നാല്‍ വേഷങ്ങളെല്ലാം ടൈപ്പ് ആയി മാറിയതോടെ പത്മപ്രിയ ചുവടുമാറ്റി ഗ്ലാമറും കാണിയ്ക്കാമെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളില്‍ വിവിധ ഭാഷകളില്‍ ഒടുവില്‍ ബോളിവുഡിലും കാലെടുത്തുവച്ചു. പത്മപ്രിയ അഭിനയിച്ച സ്‌ട്രൈക്കര്‍ എന്ന ചിത്രം ഫെബ്രുവരി ആദ്യവാരം തിയേറ്ററുകളിലെത്തി.

ബോളിവുഡില്‍ നിലയുറപ്പിക്കണമെങ്കില്‍ വസ്ത്രം നന്നേ പിശുക്കണമെന്ന് അറിയാവുന്നതുകൊണ്ടോ എന്തോ പത്മപ്രിയ വീണ്ടും തന്റെ ഗ്ലാമര്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ അതറ്റം വരെ പോകാനും താന്‍ തയ്യാറാണെന്നാണ് പത്മ പറയുന്നത്.

എന്നാല്‍ ഗ്ലമാര്‍ എന്നതുകൊണ്ട് താരം ഒരിക്കലും വള്‍ഗര്‍ എന്നുദ്ദേശിക്കുന്നില്ല. അത്തരം വേഷങ്ങള്‍ക്ക് തന്നെ കിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ബോളിവുഡില്‍ നിന്നും ഉടനെയൊന്നും തിരിച്ചുവരാന്‍ പത്മപ്രിയ തീരുമാനിച്ചിട്ടില്ലെന്നകാര്യം വ്യക്തമാണ്.

കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഈ നടിയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ ഉണ്ടായിരുന്നു, പഴശ്ശിരാജയിലെയും കാണാക്കണ്മണിയിലെയും വേഷങ്ങള്‍ പ്രക്ഷേകപ്രശംസ നേടിയവയാണ്. തമിഴിലെ ഏറ്റവും പുതിയ ചിത്രമാ ഇരുമ്പു 'കോട്ടൈ മുരട്ടു സിങ്കം' അടുത്തുതന്നെ തിയേറ്ററുകളിലെത്തും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam