»   » പഴശ്ശിയുടെ പടയോട്ടം ഒക്ടോബര്‍ 16ന്‌

പഴശ്ശിയുടെ പടയോട്ടം ഒക്ടോബര്‍ 16ന്‌

Subscribe to Filmibeat Malayalam
Kaniha
കാത്തിരിപ്പിന്‌ അവസാനമാവുകയാണ്‌. പഴശ്ശിരാജ ഒക്ടോബര്‍ 16ന്‌ തിയറ്ററുകളിലെത്തുമെന്ന്‌ ഉറപ്പായതോടെ അതിനുള്ള തയാറെടുപ്പുകള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണ്‌. പകരം വെയ്‌ക്കാനില്ലാത്ത മികവുകളുമായെത്തുന്ന പഴശ്ശിരാജയെ വരവേല്‌ക്കാന്‍ മമ്മൂട്ടിയുടെ ആരാധകരും ഒരുങ്ങിക്കഴിഞ്ഞു.

അരഡസന്‍ തവണയെങ്കിലും റിലീസിങ്‌ ഡേറ്റ്‌ മാറിമറിഞ്ഞ പഴശ്ശിരാജ ദീപാവലി ചിത്രമായി കേരളത്തിലെ 125 തിയറ്ററുകളിലാണ്‌ റിലീസ്‌ ചെയ്യുന്നത്‌. മലയാള സിനിമ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ വൈഡ്‌ റിലീസിനാണ്‌ ഗോകുലം ഫിലിംസ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌.

ചിത്രത്തിന്റെ പ്രിന്റുകളും ഡിജിറ്റല്‍ ഫോര്‍മാറ്റുകളും വെള്ളിയാഴ്‌ചയോടെ തിയറ്ററുകളിലെത്തും. ടെക്‌നിക്കല്‍ പെര്‍ഫെക്ഷന്‍ പ്രേക്ഷകരിലെത്തിയ്‌ക്കാന്‍ ഓരോ പ്രദേശത്തെയും ഏറ്റവും മികച്ച തിയറ്ററുകളാണ്‌ റിലിസിങിന്‌ തിരഞ്ഞെടുത്തിരിയ്‌ക്കുന്നത്‌. തിയറ്ററുകളുടെ എണ്ണം വെച്ച്‌ കണക്കാക്കിയാല്‍ ഓരോ അഞ്ച്‌ കിലോമീറ്ററിലും ഒരു തിയറ്റര്‍ എന്ന കണക്കിലാണ്‌ റിലീസിങ്‌ സെന്ററുകള്‍. ആദ്യവാരത്തില്‍ തന്നെ പരമാവധി കളക്ഷന്‍ അതാണ്‌ നിര്‍മാതക്കളുടെ ലക്ഷ്യം.

തിരുവനന്തപുരം നഗരത്തില്‍ മാത്രം നാല്‌ (ന്യൂ, ധന്യ, ശ്രീകുമാര്‍, കൃപ) തിയറ്ററുകളിലാണ്‌ റിലീസ്‌. ഏകദേശം നാലായിരം സീറ്റുകളാണ്‌ ഈ നാല്‌ തിയറ്ററുകളിലുമായുള്ളത്‌. എറണാകുളത്ത്‌ സരിത-സവിത-സംഗീത തിയറ്ററുകളിലും കോഴിക്കോട്‌ അപ്‌സര-കൈരളി-രാധ എന്നീ തിയറ്ററുകളിലുമാണ്‌ പഴശ്ശിരാജ ചാര്‍ട്ട്‌ ചെയ്‌തിരിയ്‌ക്കുന്നത്‌. മലയാളികള്‍ ഏറെയുള്ള ബാംഗ്ലൂരില്‍ പിവിആര്‍, ഫണ്‍ തുടങ്ങിയ വന്‍കിട മള്‍ട്ടിപ്ലെക്‌സുകളില്‍ പഴശ്ശിയുടെ റിലീസ്‌ ഉണ്ടെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. സിനിമ തിയറ്ററുകളില്‍ എത്തും മുമ്പെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ ഒരോളമുണ്ടാക്കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

അടുത്ത പേജില്‍
പഴശ്ശിയുടെ മികവുകള്‍

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam