»   » പഴശ്ശിയുടെ മികവുകള്‍

പഴശ്ശിയുടെ മികവുകള്‍

Posted By:
Subscribe to Filmibeat Malayalam
Pazhassi Raja,Mammootty
ജനിച്ച നാടിന്റെ സ്വാതന്ത്രത്തിന്‌ വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരദേശാഭിമാനികള്‍ക്കിടയില്‍ പെരുമയോടെ എന്നും ഉയര്‍ന്ന്‌ കേള്‍ക്കുന്ന പേരാണ്‌ പഴശ്ശിരാജ. ബ്രീട്ടിഷ്‌ അധിനിവേശത്തിനെതിരെ അദ്ദേഹം നേതൃത്വം നല്‍കിയ ഒളിപ്പോരാട്ടങ്ങള്‍ ഇന്നും കേള്‍വിക്കാരില്‍ അഭിമാനബോധമുയര്‍ത്തും. പഴശ്ശിയുടെ ജീവിതത്തിന്‌ കരുത്തുറ്റ ചലച്ചിത്ര ഭാഷ്യമൊരുക്കാനായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഭഗീഥരപ്രയത്‌നങ്ങളാണ്‌ നടത്തിയത്‌.

എംടിയുടെ വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളിലും ഗവേഷണങ്ങളിലും ഉരുത്തിരിഞ്ഞ തിരക്കഥക്ക്‌ ഹരിഹരന്‍ സംവിധാഭാഷ്യം ചമയ്‌ക്കുമ്പോള്‍ വെള്ളിത്തിരയില്‍ പടനയിക്കുന്നത്‌ മമ്മൂട്ടിയാണ്‌. ഇതിന്‌ മുമ്പ്‌ മൂവരും ഒന്നിച്ച വടക്കന്‍ വീരഗാഥയെന്ന ക്ലാസിക്‌ തിയറ്ററുകളിലെത്തി ഇരുപത്‌ വര്‍ഷം പിന്നിടുമ്പോഴാണ്‌ പഴശ്ശിരാജ പടയോട്ടത്തിന്‌ ഒരുങ്ങുന്നത്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

ഓസ്‌കാര്‍ പുരസ്‌ക്കാരം നേടിയ റസൂല്‍ പൂക്കുട്ടിയാണ്‌ പഴശ്ശിയുടെ ശബ്ദമിശ്രണം നടത്തിയിരിക്കുന്നത്‌. റസൂലിന്റെ ആദ്യമലയാളചിത്രം കൂടിയാണ്‌ ഇത്‌. ഈ സിനിമ ഹിന്ദിയില്‍ ഷാരൂഖ്‌ ഖാനും തമിഴില്‍ കമല്‍ഹാസനും മലയാളത്തില്‍ മോഹന്‍ലാലുമാണ്‌ പ്രേക്ഷകര്‍ക്ക്‌ പരിചയപ്പെടുത്തുന്നത്‌. ശരത്‌കുമാര്‍, പത്മപ്രിയ, കനിഹ, സുമന്‍ എന്നിങ്ങനെ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ നിര്‍മാണത്തില്‍ മൂവായിരത്തില്‍പരം ആളുകള്‍ പങ്കെടുത്തിട്ടുണ്ട്‌.

ചിത്രത്തെക്കുറിച്ച്‌ വന്‍ പ്രതീക്ഷകള്‍ തന്നെയാണ്‌ മമ്മൂട്ടിയും വെച്ചുപുലര്‍ത്തുന്നത്‌,. മലയാള സിനിമാ ചരിത്രത്തില്‍ ഒരുനാഴികക്കല്ലായിരിക്കും പഴശ്ശിരാജയെന്നാണ്‌്‌ കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഫെഫ്‌സ്‌ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടി പറഞ്ഞത്‌.

അതേ സമയം 25 കോടിയുടെ ഡ്രീം ബജറ്റില്‍ പൂര്‍ത്തിയാക്കിയ പഴശ്ശിരാജയുടെ ടിക്കറ്റ്‌ നിരക്കുകള്‍ ഉയര്‍ത്താനുള്ള നീക്കത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. അതേ സമയം സ്വാതന്ത്ര്യസമരം വിഷയമാക്കിയൊരു സിനിമയായതിനാല്‍ ചിത്രത്തിന് അന്പത് ശതമാനം നികുതിയിളവ് നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടുണ്ട്. ഇത് നിര്‍മാതാക്കളായ ഗോകുലം ഫിലിംസിന് ഏറെ ഗുണം ചെയ്യും.

പഴശ്ശിരാജയുടെ വന്‍ റിലീസ്‌ പ്രമാണിച്ച്‌ മറ്റു ചിത്രങ്ങളുടെ റിലീസ്‌ മാറ്റുമെന്നാണ്‌ ഇപ്പോള്‍ ലഭിയ്‌ക്കുന്ന റിപ്പോര്‍ട്ടുകള്‍. നേരത്ത ഒക്ടോബര്‍ 15ന്‌ റിലീസ്‌ തീരുമാനിച്ചിരുന്ന ഏയ്‌ഞ്ചല്‍ ജോണ്‍ രണ്ടാഴ്‌ചത്തെ ഇടവേളയ്‌ക്ക്‌ ശേഷം റിലീസ്‌ ചെയ്യാനാണ്‌ ഇപ്പോള്‍ ആലോചിയ്‌ക്കുന്നത്‌. അങ്ങനെയാണെങ്കില്‍ ഒക്ടോബര്‍ 31ന്‌ മാത്രമേ ഏയ്‌ഞ്ചല്‍ ജോണ്‍ തിയറ്ററുകളിലെത്തൂ.

മുന്‍ പേജില്‍
പഴശ്ശിയുടെ പടയോട്ടം ഒക്ടോ.16ന്

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam