»   » ബോഡിഗാര്‍ഡ്‌ പൊലീസ്‌ കാവലില്‍

ബോഡിഗാര്‍ഡ്‌ പൊലീസ്‌ കാവലില്‍

Posted By:
Subscribe to Filmibeat Malayalam
Body Guard
ദിലീപ്‌-നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ദിഖ്‌ സംവിധാനം ചെയ്യുന്ന ബോഡിഗാര്‍ഡിന്റെ ഷൂട്ടിങ്‌ ഇനി പൊലീസ്‌ കാവലില്‍. ചിത്രത്തില്‍ ഷൂട്ടിങ്‌ ലൊക്കേഷന്‌ സംരക്ഷണം നല്‍കണമെന്ന്‌ ഹൈക്കോടതി പൊലീസിന്‌ നിര്‍ദ്ദേശം നല്‌കി.

സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനകളായ ഫെഫ്‌കയും മാക്ടയും തമ്മില്‍ തര്‍ക്കങ്ങളുണ്ടെന്നും അതു കൊണ്ട്‌ മാക്ട പ്രവര്‍ത്തകര്‍ ഷൂട്ടിങ്‌ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി നിര്‍മാതാവ്‌ ജോണി സാഗരിക നല്‍കിയ ഹര്‍ജിയിലാണ്‌ ഉത്തരവ്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

ആഗസ്‌റ്റ്‌ നാലിന്‌ ആരംഭിച്ച ചിത്രത്തിന്റെ മൂന്നാംഘട്ട ചിത്രീകരണം സെപ്‌റ്റംബര്‍ രണ്ടിന്‌ തീര്‍ക്കാനാണ്‌ പദ്ധതി. ഇതിനിടെ മാക്ട ഈ മാസം 13ന്‌ സമരം തുടങ്ങിയേക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ്‌ നിര്‍മാതാവ്‌ പൊലീസ്‌ സംരക്ഷണം തേടിയത്‌. ഇതിന്‌ മുമ്പും മാക്ട പ്രവര്‍ത്തകര്‍ ബോഡിഗാര്‍ഡിന്റെ ഷൂട്ടിങ്‌ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

പാലക്കാട്‌, കോട്ടയം, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലെ പൊലീസ്‌ സൂപ്രണ്ടിനും എറണാകുളം ജില്ലയിലെ പൊലീസ്‌ കമ്മീഷണര്‍ക്കും ഇത്‌ സംബന്ധിച്ച്‌ അറിയിപ്പ്‌ നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam