»   » രാ വണിലെ പാട്ടുകള്‍ യാഷിനും ബോബിയ്ക്കും

രാ വണിലെ പാട്ടുകള്‍ യാഷിനും ബോബിയ്ക്കും

Posted By:
Subscribe to Filmibeat Malayalam
മുംബൈ: ഷാറൂഖ് ഖാന്റെ ഡ്രീം പ്രൊജക്ടായ രാ വണിലെ പാട്ടുകള്‍ പുറത്തിറങ്ങി. ഷാറൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കരീനാ കപൂറാണ് നായിക. അനുഭവ് സിന്‍ഹയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തിലെ പാട്ടുകള്‍ യാഷ് ജോഹറിനും ബോബി ചൗളയ്ക്കും സമര്‍പ്പിക്കുന്നു-സംഗീത ആല്‍ബം പുറത്തിറക്കിയതിനുശേഷം ഹിന്ദി സിനിമയിലെ ബാദ്ഷ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റെഡ് ചില്ലീസ് ആരംഭിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് ബോബിയാണ്. യാഷ് ജോഹര്‍ജിയുടെ സ്‌നേഹവും പ്രോല്‍സാഹനവുമാണ് എന്റെ കരുത്ത്.അന്തരിച്ച യാഷ് ജോഹര്‍ ഹിന്ദിയിലെ പ്രശസ്ത സിനിമാ നിര്‍മാതാവായിരുന്നു. പ്രശസ്ത നടി ജൂഹി ചൗളയുടെ സഹോദരനായ ബോബി ചൗള ഷാറൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ്ചില്ലീസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറാണ്.

രാ വണിലെ പാട്ടുകള്‍ ഉള്‍പ്പെടുത്തിയ നൃത്തവിരുന്ന് പരിപാടി വര്‍ണാഭമാക്കി. ഷാറൂഖിനെ കൂടാതെ കരീന കപൂര്‍, സിനിമയില്‍ വില്ലനായി അഭിനയിക്കുന്ന അര്‍ജുന്‍ രാംപാല്‍, സംഗീത സംവിധായകരായ വിശാല്‍-ശേഖര്‍ എന്നിവരും പങ്കെടുത്തു.

English summary
Superstar Shahrukh Khan launched the music of his most ambitious project ''Ra.One'' here last night, dedicating it to late filmmaker Yash Johar and friend Bobby Chawla, brother of actress Juhi Chawla.
 

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam