»   » വീരപുത്രനോടേറ്റുമുട്ടാന്‍ ചാക്കോച്ചന്‍

വീരപുത്രനോടേറ്റുമുട്ടാന്‍ ചാക്കോച്ചന്‍

Posted By:
Subscribe to Filmibeat Malayalam
Kunchakko Boban
ഓണക്കാലത്ത് തീയേറ്റര്‍ പിടിച്ചടക്കിയ കുഞ്ചാക്കോ ബോബന്റെ അടുത്ത ചിത്രവും തീയേറ്റുകളിലെത്തുകയാണ്. രണ്ടാം വരവില്‍ തൊട്ടതെല്ലാം പൊന്നാക്കിയ കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ സാന്‍വിച്ചും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

ഷാജി കൈലാസിന്റെ സഹസംവിധായകനായിരുന്ന എംഎസ് മനുവിന്റെ കന്നിച്ചിത്രമാണ് സാന്‍വിച്ച്. അനന്യയും റിച്ചയുമാണ് ചിത്രത്തിലെ നായികമാര്‍. സുരാജ് വെഞ്ഞാറമ്മൂട്, ലാലു അലക്‌സ് തുടങ്ങി ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുന്ന ചിത്രം നരേന്റെ വീരപുത്രനുമായാണ് കൊമ്പുകോര്‍ക്കുക. മലബാറിലെ പ്രമുഖ സ്വാതന്ത്യസമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബിന്റെ കഥ പറയുന്ന ചിത്രത്തില്‍ റെയ്മ സെന്‍ ആണ് നായിക. ചരിത്ര പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

നരേന്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ ലക്ഷമി ഗോപാലസ്വാമി, സിദ്ദിഖ്, കലാഭവന്‍ മണി, സായ്കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

English summary
It is confirmed that Kunchakko Boban’s Sandwich and Narain’s Veeraputhran will clash this Friday (Oct 14). Sandwich directed by debutant M S Manu; an associate to Shaji Kailas has Ananya and Richa Panai (Vaadamalli fame) as the heroines. Suraj Venjaramoodu , Lalu Alex and others are there in this comedy film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam