»   » ശിക്കാരികള്‍ ശ്രീനാഥിനെ മറന്നോ?

ശിക്കാരികള്‍ ശ്രീനാഥിനെ മറന്നോ?

Posted By:
Subscribe to Filmibeat Malayalam
Srinath
മോഹന്‍ലാല്‍-പത്മകുമാര്‍ ടീമിന്റെ ശിക്കാര്‍ ബോക്‌സ് ഓഫീസില്‍ വേട്ടയാരംഭിച്ചു കഴിഞ്ഞു. ലാലിന്റെ തിരിച്ചുവരവെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ശിക്കാറിന് എല്ലായിടത്തും വമ്പന്‍ വരവേല്‍പാണ് ലഭിയ്ക്കുന്നത്. ഹിറ്റിലേക്കുള്ള കുതിപ്പ് ആരംഭിച്ച ശിക്കാര്‍ പക്ഷേ ഒരു വിവാദത്തിലേക്ക് വീഴുകയാണ്.

ഈ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ നടന്‍ ശ്രീനാഥിന്റെ ഓര്‍മകളാണ് വിജയക്കുതിപ്പിലും ശിക്കാറിന് മേല്‍ കരിനിഴല്‍ പരത്തുന്നത്. ശിക്കാറിന്റെ ഷൂട്ടിങ് കോതമംഗലത്ത് തുടങ്ങുമ്പോള്‍ ശ്രീനാഥും ലൊക്കേഷനിലുണ്ടായിരുന്നു. കുറച്ച് രംഗങ്ങളില്‍ അഭിനയിച്ച ശ്രീനാഥിനെ വേണ്ടെന്നു വെയ്ക്കുകയും പകരം ലാലു അലക്‌സിനെ ആ റോളിലേക്ക് കൊണ്ടുവരികയും ചെയ്തു.


മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന ബലരാമന്റെ അടുത്ത സുഹൃത്തിന്റെ വേഷമാണ് ശ്രീനാഥിന് നഷ്ടപ്പെട്ടത്. വര്‍ഷങ്ങളോളം സിനിമയിലും സീരിയലിലും നിറഞ്ഞുനിന്ന താരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്. ഷൂട്ടിങ് തുടങ്ങിയതിന് ശേഷം തന്നോട് മടങ്ങിപ്പൊയ്‌ക്കോളാന്‍ പറഞ്ഞതിന്റെ ആഘാതത്തിലാണ് ശ്രീനാഥ് ജീവനൊടുക്കിയതെന്ന അന്ന് ആരോപണമുയര്‍ന്നിരുന്നു.

്ഇത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് അവസാനമായിട്ടില്ലെങ്കിലും മരിച്ചു പോയ സഹപ്രവര്‍ത്തകനെ ഓര്‍ക്കാനോ, ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കാനോ ശിക്കാറിന്റെ അണിയറപ്രവര്‍ത്തകര്‍ തയാറാവഞ്ഞതാണ് പുതിയ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. ശിക്കാറില്‍ കുറച്ചു നേരം പ്രത്യക്ഷപ്പെടുന്ന ജോണ്‍ കൊക്കന് പോലും നന്ദി പറയുന്നവര്‍ ശ്രീനാഥിനെ മനപൂര്‍വം അവഗണിച്ചുവെന്നത് തന്നെയാണ് സത്യം.

ശിക്കാറിന്റെ അണിയറപ്രവര്‍ത്തകരുടെ അവഗണനയില്‍ രോഷം പൂണ്ട ശ്രീനാഥിന്റെ സുഹൃത്തുക്കള്‍ സംഭവം വേണ്ടപ്പെട്ടവരുടെ ശ്രദ്ധയില്‍ എത്തിയ്ക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam